എം.ടി. വാസുദേവൻ നായർക്ക് സമഗ്ര സംഭാവനയ്ക്കുള്ള ‘നിയമസഭാ അവാർഡ്’
തിരുവനന്തപുരം: കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ (കെഎൽഐബിഎഫ്) രണ്ടാം പതിപ്പിനോട് അനുബന്ധിച്ച് കല, സാഹിത്യം, സാംസ്കാരികം തുടങ്ങിയ മേഖലകളിൽ സമഗ്ര സംഭാവന നൽകിയ വ്യക്തിക്കുള്ള ‘നിയമസഭാ അവാർഡ്’ എം.ടി. വാസുദേവൻ നായർക്ക്. ഒരു ലക്ഷം രൂപയും ശില്പവുമടങ്ങുന്നതാണ് പുരസ്‌കാരം. നവംബർ 2-ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരം സമ്മാനിക്കും. നിയമസഭാ മീഡിയ ഹാളിൽ നടന്ന വാർത്താസമ്മേളനത്തിൽ സ്പീക്കർ എ.എൻ.ഷംസീറാണ് ഇക്കാര്യം അറിയിച്ചത്.
കെഎൽഐബിഎഫിന്റെ രണ്ടാം പതിപ്പാണ് നവംബർ ഒന്ന് മുതൽ ഏഴ് വരെ നടക്കുന്നത്. 240-ഓളം പുസ്തക പ്രകാശനങ്ങൾ,30-ഓളം ചർച്ചകളും, പാനല്‍ ചർച്ചകൾ, ദേശീയ-അന്തർദേശീയ വ്യക്തിത്വങ്ങളെ സഹകരിപ്പിച്ചുകൊണ്ടുള്ള ‘Meet the Author’ തുടങ്ങി നിരവധി പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.
നോബൽ സമ്മാന ജേതാവായ ശ്രീ. കൈലാഷ് സത്യാർത്ഥി പെരുമാൾ മുരുകൻ, ഷബ്‌നം ഹഷ്മി, ശശി തരൂർ, സന്തോഷ് ജോർജ്ജ് കുളങ്ങര, എം. മുകുന്ദൻ, ആനന്ദ് നീലകണ്ഠൻ, സച്ചിദാനന്ദൻ തുടങ്ങി 125-ഓളം പ്രമുഖരും പങ്കെടുക്കുന്നുണ്ട്. ഒക്ടോബർ 26-ന് പഴയ നിയമസഭാ ഹാളിൽ സ്കൂൾ കുട്ടികൾക്കായി ‘മാതൃകാ നിയമസഭ’യും സംഘടിപ്പിക്കും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here