തട്ടം പരാമർശം: അനിൽ കുമാറിനെ തള്ളി എം വി ഗോവിന്ദൻ, വസ്ത്രധാരണം വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്

തിരുവനതപുരം: സിപിഎം സംസ്ഥാന സമിതി അംഗം കെ.അനികുമാറിന്റെ തട്ടം പരാമർശം പാർട്ടി നിലപാടല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. വസ്ത്രധാരണം ഓരോരുത്തരുടെയും ഭരണഘടനാപരമായ അവകാശമാണ്. അതിൽ കടന്നുകയറി നിലപാട് സ്വീകരിക്കാൻ ആർക്കും അവകാശമില്ല. പാർട്ടിയുടെ ഭാഗത്തു നിന്ന് ഇത്തരം പരാമർശങ്ങൾ ഉണ്ടാകിലെന്നും ഗോവിന്ദൻ പറഞ്ഞു.

വസ്ത്രധാരണം വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. അത് ജനാധിപത്യമായ അവകാശവുമാണ്. ഒരാൾ ഏതു വസ്ത്രം ധരിക്കണമെന്ന് പറയാനോ അതിന്റെ ഭാഗമായുള്ള കാര്യങ്ങളിൽ വിമർശനം നടത്താനോ ആരും ആഗ്രഹിക്കുന്നില്ല. അനിൽകുമാറിന്റെ പ്രസംഗം മുഴുവൻ തെറ്റാണെന്ന് പറയാൻ പറ്റില്ല. എന്നാൽ വിവാദ പരാമർശം വേണ്ടിയിരുന്നില്ല എന്നും ഗോവിന്ദൻ പറഞ്ഞു.

ഹിജാബ് വിഷയത്തിൽ സിപിഎംന്റെ നിലപാട് നേരത്തെ വ്യക്തമാക്കിയിരുന്നു. അഖിലേന്ത്യാ നേതൃത്വവും സംസ്ഥാന നേതൃത്വവും ഹിജാബ് പ്രശ്നം ഉയർന്നു വന്നപ്പോൾ തന്നെ അഭിപ്രായം പറഞ്ഞിരുന്നു. അത് തന്നെയാണ് ഇപ്പോഴും പാർട്ടി നിലപാട്. വസ്ത്രധാരണത്തിൽ വിമർശനാത്മകമായി കടന്നുകയറുന്ന നിലപാട് ആരും സ്വീകരിക്കേണ്ടതില്ലെന്നാണ് പാർട്ടി സെക്രട്ടറി പറഞ്ഞത്.

കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ വന്നതു കൊണ്ടാണ്, തട്ടം വേണ്ടെന്നു പറയുന്ന പെൺകുട്ടികൾ മലപ്പുറത്തുണ്ടായതെന്നാണ് കെ.അനിൽകുമാർ തിരുവനന്തപുരത്ത് നടന്ന ഒരു സെമിനാറിൽ പറഞ്ഞത്. ഇതിനെതിരെ കെ.ടി ജലീൽ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. പാർട്ടിക്കുള്ളിൽ നിന്നും മുസ്ലിം സംഘടനകളിൽ നിന്നും ശക്തമായ വിമർശനങ്ങളാണ് പ്രസ്താവനക്കെതിരെ ഉയരുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top