മുംബൈയിൽ 17.5 കോടിയുടെ ആഡംബര അപ്പാർട്മെന്റ് സ്വന്തമാക്കി മാധവൻ

മുംബൈയിലെ ബാന്ദ്രയിൽ കോടികൾ വിലമതിക്കുന്ന ആഡംബര അപ്പാർട്മെന്റ് സ്വന്തമാക്കിയിരിക്കുകയാണ് മാധവൻ. 17.5 കോടി വിലയുള്ള ഏകദേശം 389 ചതുരശ്ര മീറ്റർ (4,182 ചതുരശ്ര അടി) വിസ്തൃതിയും, രണ്ട് പാർക്കിങ് സ്‌പെയ്സുമുള്ള പ്രോപ്പർട്ടിയാണ് മാധവൻ വാങ്ങിയതെന്ന് സ്ക്വയർ‌യാർഡ്സ് ഡോട് കോം റിപ്പോർട്ട് ചെയ്യുന്നു.

ബാന്ദ്രയിലെ സിഗ്നിയ പേൾ അപ്പാർട്മെന്റ് കോംപ്ലക്സിലാണ് അപ്പാർട്ട്മെന്റ് സ്ഥിതി ചെയ്യുന്നത്. ജൂലൈ 22നായിരുന്നു രജിസ്ട്രേഷന്‍ നടന്നത്. സ്റ്റാമ്പ് ഡ്യൂട്ടിക്കായി 1.05 കോടി രൂപയും 30,000 രൂപ രജിസ്‌ട്രേഷൻ ഫീസും നല്‍കിയതായാണ് സ്ക്വയർ‌യാർഡ്സിന്റെ റിപ്പോർട്ട്. അപ്പാർട്മെന്റിൽ 5 കിടപ്പു മുറികളാണുള്ളത്. അത്യാധുനിക സൗകര്യങ്ങളോടു കൂടിയതാണ് മാധവന്റെ പുതിയ ഭവനം.

എസ്.ശശികാന്ത് സംവിധാനം ചെയ്യുന്ന സ്പോർട്സ് ഡ്രാമയായ ‘ടെസ്റ്റ്’ ആണ് മാധവന്റെ പുതിയ പ്രോജക്ട്. നയൻതാരയും സിദ്ധാർത്ഥും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മിത്രൻ ആർ. ജവഹറിന്റെ ഒരു കുടുംബ ചിത്രം, ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക്, സ്വാതി സിംഹയുടെ സയൻസ് ഫിക്ഷൻ ചിത്രം എന്നിവയാണ് താരത്തിന്റെ മറ്റു പ്രോജക്ടുകൾ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top