സോണിയ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി അന്തരിച്ചു; മലയാളിയായ മാധവന്‍ അരനൂറ്റാണ്ടായി ഗാന്ധി കുടുംബത്തിനൊപ്പം
December 16, 2024 6:49 PM
സോണിയ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി പി.പി മാധവൻ നമ്പൂതിരി (71) അന്തരിച്ചു. ഡൽഹി എയിംസ് ആശുപത്രിയിൽ ആയിരുന്നു അന്ത്യം. വീട്ടില്‍ വച്ച് കുഴഞ്ഞുവീണതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്.
അരനൂറ്റാണ്ട് കാലമായി ഗാന്ധി കുടുംബത്തോടൊപ്പം പ്രവര്‍ത്തിക്കുന്നുണ്ട്. ഒല്ലൂര്‍ തൈക്കാട്ടുശ്ശേരി പട്ടത്ത് മനയ്ക്കല്‍ കുടുംബാംഗമാണ്. മൃതദേഹം രാത്രി പ്രത്യേക വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുവരും. ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും മൃതദേഹത്തോട് ഒപ്പമുണ്ട്.
പ്രിയങ്ക ഗാന്ധിയും കെ.സി.വേണുഗോപാലും ആശുപത്രിയിൽ എത്തിയിരുന്നു. നാളെ രാവിലെ ഒല്ലൂരിലുള്ള വസതിയിലാണ് സംസ്കാരം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here