40കാരൻ സ്വന്തം മകളെ പീഡിപ്പിച്ചത് 4 വർഷം; പിതാവിനെതിരെ പരാതി നൽകി 21കാരി
നാലു വർഷത്തിലധികം മകളെ പീഡിപ്പിച്ച പ്രതിക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്. 40 വയസുകാരനെതിരെ 21 വയസുള്ള മകൾ നൽകിയ പരാതിയെ തുടർന്നാണ് പോലീസ് കേസ് എടുത്തത്. ഇതിനുപിന്നാലെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു.
മധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിലെ ലവ്കുഷ് നഗർ പോലീസ് സ്‌റ്റേഷനിലാണ് 21കാരിയായ പെൺകുട്ടി പരാതി നൽകിയത്. കഴിഞ്ഞ 4 വർഷമായി പിതാവ് തന്നെ പീഡിപ്പിക്കുകയാണെന്നും ഈ വിവരം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു.
പ്രതിയെ പിടികൂടാൻ അന്വേഷണം തുടങ്ങിയതായി പോലീസ് സൂപ്രണ്ട് അഗം ജെയിൻ പിടിഐയോട് പറഞ്ഞു. പ്രതിയെ പിടികൂടാനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചതായും അദ്ദേഹം പറഞ്ഞു. പെൺകുട്ടിയെ പ്രായപൂർത്തിയാകുന്നതിനു മുൻപേ പ്രതി പീഡിപ്പിച്ചതായാണ് വിവരം. അതിനാൽതന്നെ, ബലാത്സംഗ കുറ്റത്തിനു പുറമേ പോക്സോ നിയമപ്രകാരവും പ്രതിക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here