സുഹൃത്തിനെ ബന്ധിയാക്കി 15കാരിയെ പീഡിപ്പിച്ചു; മൂന്നുപേര്‍ അറസ്റ്റില്‍, നാലാമനെ പോലീസ് തിരയുന്നു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ട്രക്ക് ഡ്രൈവറടക്കം രണ്ട് പേര്‍ പിടിയില്‍. മധ്യപ്രദേശിലെ റായ്സൺ ജില്ലയിലാണ് സംഭവം. 15കാരിക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്തിനെ ബന്ദിയാക്കിയ ശേഷമായിരുന്നു പീഡനം.
സഞ്ജു, ശിവനാരായണ്‍ എന്നിവരാണ് അറസ്റ്റിലായത്. അക്ഷയ് അഹിർവാർ എന്നയാളെ പോലീസ് തിരയുകയാണ്. പെണ്‍കുട്ടിയും സുഹൃത്തായ ചെറുപ്പക്കാരനും ചേർന്ന് സില്‍വാനി-സാഗര്‍ റോഡിലുള്ള വനത്തിലെ ക്ഷേത്രം സന്ദര്‍ശിച്ച് മടങ്ങുകയായിരുന്നു. ബൈക്ക് വഴിയിൽ നിർത്തിയ ശേഷമാണ് ഇവർ ക്ഷേത്രത്തിലേക്ക് പോയത്.
ഈ സമയത്ത് സഞ്ജു ആദിവാസി (21) എന്ന ട്രക്ക് ഡ്രൈവറും ഇയാളുടെ രണ്ട് സുഹൃത്തുകളും ചേർന്ന് ഇരുവരെയും ആക്രമിക്കുകയായിരുന്നു.
തുടർന്ന് ബൈക്കിൻ്റെ താക്കോൽ പ്രതികള്‍ സ്വന്തമാക്കി. പിന്നാലെ ട്രക്ക് ഡ്രൈവര്‍ പെണ്‍കുട്ടിയെ ഉള്‍ക്കാട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
പീഡനത്തിന് ശേഷം പെൺകുട്ടിയെയും സുഹൃത്തിനേയും ഉപേക്ഷിച്ച് പ്രതികൾ കടന്നു. വനത്തിൽനിന്ന് പുറത്തെത്തി ഇവര്‍ പോലീസിന് പരാതി നല്‍കുകയായിരുന്നു. ഇതോടെ പോലീസ് നടപടി വന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here