മധ്യപ്രദേശിൽ ബീഫ് വിറ്റവരുടെ 11 വീടുകൾ ഇടിച്ചുനിരത്തി; കശാപ്പിനായി എത്തിച്ച 150 പശുക്കളെയും ഫ്രിഡ്ജില്‍ സൂക്ഷിച്ച മാംസവും കണ്ടെത്തിയെന്ന് മണ്ഡല എസ്പിയുടെ ഭാഷ്യം

നിയമവിരുദ്ധമായി ബീഫ് വിപണനം നടത്തി എന്ന് ആരോപിച്ച് ബിജെപി ഭരിക്കുന്ന മധ്യപ്രദേശില്‍ 11 വീടുകള്‍ പൊളിച്ചു. മധ്യപ്രദേശിലെ മണ്ഡലയില്‍ സര്‍ക്കാര്‍ ഭൂമിയില്‍ നിര്‍മ്മിച്ച 11 പേരുടെ വീടുകളാണ് പൊളിച്ചു നീക്കിയത്. മണ്ഡലയിലെ ഗോത്രമേഖലയിലാണ് സംഭവം. വീട് നഷ്ടപ്പെട്ട 11 പേരുടെ പേരിൽ പോലീസ് കേസെടുത്തു. ഒരാള്‍ അറസ്റ്റിലായി. മറ്റ് 10 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

“വീടിന്‍റെ പിന്നാമ്പുറത്ത് 150ലധികം പശുക്കളെ അറുക്കുന്നതിനായി കെട്ടിയിട്ടിരിക്കുന്നത് കാണാനിടയായി. വീടിനുള്ളിലെ ഫ്രിഡ്ജിൽ നിന്ന് പശു മാംസം കണ്ടെടുത്തിട്ടുണ്ട്. ഇതിനും പുറമെ പശുക്കളുടെ തോൽ, കൊമ്പ്, മാംസക്കൊഴുപ്പ് തുടങ്ങിയവയും പിടിച്ചെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത മാംസം കൂടുതൽ പരിശോധനയ്ക്കായി ഹൈദരാബാദിലേക്ക് അയച്ചിട്ടുണ്ട്. പ്രതികള്‍ എല്ലാം മുസ്‍ലിങ്ങളാണ്.” – മണ്ഡല ജില്ലാ പോലീസ് സൂപ്രണ്ട് രജത്ത് സക്ലേച്ച വാർത്താ ഏജൻസിയോട് പറഞ്ഞു

മധ്യപ്രദേശിൽ പശുക്കളെ കൊല്ലുന്നതും മാംസം വിൽക്കുന്നതും ഏഴു വർഷം വരെ തടവ് കിട്ടാവുന്ന കുറ്റമാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top