മധ്യപ്രദേശ് സ്കൂളുകളിലെ ക്രിസ്മസ് ആഘോഷങ്ങൾ വിലക്കി; ‘കാസയും ക്രിസംഘി’കളും കാണുന്നില്ലേ

കേരളത്തിൽ ക്രിസ്ത്യാനികളോട് പ്രേമം നടിക്കുന്ന ബിജെപി നേതാക്കൾ, അവരുടെ പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ക്രൈസ്തവരോട് കാണിക്കുന്ന വിവേചനത്തെക്കുറിച്ച് മിണ്ടാറില്ല. അപര മത വിദ്വേഷം പ്രചരിപ്പിക്കുന്ന ചില തീവ്ര ക്രിസ്ത്യൻ സംഘടനകളും ഇത്തരം ഇരട്ടത്താപ്പിനെക്കുറിച്ച് മിണ്ടാട്ടം മുട്ടി നിൽക്കുകയാണ്.

ബിജെപി ഭരിക്കുന്ന മധ്യപ്രദേശിൽ സ്കൂളുകളിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് നിയന്ത്രണങ്ങളും വിലക്കുകളും ഏർപ്പെടുത്തി വിദ്യാഭ്യാസ വകുപ്പ് ഈ മാസം 12 ന് ഉത്തരവ് പുറപ്പെടുവിച്ചു. ക്രിസ്ത്യൻ മാനേജ്മെൻ്റ് സ്കൂളുകളെയാണ് ഈ നിയന്ത്രണങ്ങൾ ഏറെയും ബാധിക്കുന്നത്. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി കുട്ടികൾ സാന്റാ ക്ലോസ്, കന്യാമറിയം, ജോസഫ്, ആട്ടിടയന്മാർ തുടങ്ങിയ വേഷങ്ങൾ ധരിക്കുന്നതിന് മാതാപിതാക്കളുടെ മുൻകൂർ അനുമതി വാങ്ങണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന് പുറമെ ബാലാവകാശ കമ്മീഷനും ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശ്, ചത്തീസ്ഗഡ്, മധ്യപ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ക്രിസ്ത്യാനികൾക്കും അവരുടെ സ്ഥാപനങ്ങൾക്കുമെതിരെ ഹിന്ദുത്വ ശക്തികളിൽ നിന്ന് അക്രമങ്ങളും വിവേചനങ്ങളും അരങ്ങേറുന്നത്. 2014ൽ ബിജെപി കേന്ദ്രത്തിൽ അധികാരത്തിൽ വന്നശേഷമാണ് വടക്കേ ഇന്ത്യയിൽ വ്യാപകമായി ക്രിസ്ത്യൻ ആരാധനാലയങ്ങൾക്കും സ്ഥാപനങ്ങൾക്കും നേരെ അക്രമങ്ങൾ വർദ്ധിച്ചത്.

കഴിഞ്ഞ വർഷവും മധ്യപ്രദേശ് വിദ്യാഭ്യാസ വകുപ്പ് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. മധ്യപ്രദേശിലെ സ്വകാര്യ സ്‌കൂളുകളിലധികവും നടത്തുന്നത് ക്രൈസ്തവ സഭകളാണ്. ക്രൈസ്തവരെ ബുദ്ധിമുട്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കുലര്‍ ഇറക്കിയത്. ഹൈന്ദവ ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ഇത്തരത്തിലുള്ള ഓര്‍ഡറുകളൊന്നും തങ്ങള്‍ക്ക് ലഭിക്കാറില്ലെന്ന് ഒരു ക്രിസ്ത്യൻ സ്കൂൾ മാനേജർ പറഞ്ഞു.

കഴിഞ്ഞ 10 വര്‍ഷമായി മധ്യപ്രദേശിലെ ക്രൈസ്തവ സ്ഥാപനങ്ങളില്‍ റെയ്ഡും മിന്നൽ പരിശോധനകളും സര്‍വസാധാരണമാണ്. ബിജെപി ഭരണകൂടം ബിഷപ്പുമാര്‍ക്കും വൈദികര്‍ക്കും കന്യാസ്ത്രികള്‍ക്കുമെതിരെ മതപരിവര്‍ത്തനക്കുറ്റം ചുമത്തി കേസെടുക്കുന്നത് പതിവാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top