കോയമ്പത്തൂരിലെ മോദി ഷോയ്ക്ക് തടസമില്ല; അനുമതി നല്‍കാന്‍ മദ്രാസ്‌ ഹൈക്കോടതിയുടെ ഉത്തരവ്; റോഡ്ഷോ മാര്‍ച്ച് 18ന്

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോയമ്പത്തൂര്‍ റോഡ്ഷോയ്ക്ക് അനുമതി നല്‍കാന്‍ ഉത്തരവിട്ട് മദ്രാസ്‌ ഹൈക്കോടതി. ഉപാധികളോടെ റോഡ്ഷോ നടത്താനാണ് കോടതി അനുമതി നല്‍കിയത്. ബിജെപി കോയമ്പത്തൂര്‍ ജില്ലാ പ്രസിഡന്‍റ് നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് ആനന്ദ് വെങ്കിടേഷാണ് വിധി പറഞ്ഞത്.

മാര്‍ച്ച് 18ന് കോയമ്പത്തൂരില്‍ നടക്കാനിരിക്കുന്ന റോഡ്ഷോയ്ക്കാണ് തമിഴ്നാട് പോലീസ് അനുമതി നിഷേധിച്ചത്. സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പോലീസ് നടപടി. കോയമ്പത്തൂര്‍ ടൗണില്‍ നിന്ന് നാല് കിലോമീറ്റര്‍ ദൂരത്താണ് റോഡ്ഷോ നടത്താന്‍ നിശ്ചയിച്ചത്. ഈ മാസം പതിനേഴിന് പാലക്കാടും റോഡ്‌ഷോയുണ്ട്.

അതേസമയം നരേന്ദ്ര മോദി ഇന്ന് കന്യാകുമാരിയും പത്തനംതിട്ടയും സന്ദര്‍ശിച്ചു. കേരളത്തില്‍ താമര വിരിയുമെന്ന് ഉറപ്പായെന്നും ബിജെപി എംപിമാരുടെ എണ്ണം രണ്ടക്കം കടക്കണമെന്നും മോദി പത്തനംതിട്ടയില്‍ പ്രസംഗിച്ചു. ജില്ലയില്‍ അനില്‍ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണവേദിയില്‍ സംസാരിക്കുകയായിരുന്നു. വേദിയിൽ ബിജെപിയെ പുകഴ്ത്തിയും കോൺഗ്രസിനെ വിമർശിച്ചും സംസാരിച്ച പത്മജ വേണുഗോപാലും ശ്രദ്ധ പിടിച്ചുപറ്റി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top