15കാരനെ ലൈംഗികമായി പീഡിപ്പിച്ചു; മദ്രസ അധ്യാപകന് 86 വർഷം കഠിനതടവും പിഴയും

പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകന് 86 വർഷം കഠിനതടവും 2 ലക്ഷം രൂപ പിഴയും. തിരുവനന്തപുരം പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. ഒന്നാം പ്രതി കടയ്ക്കൽ കാഞ്ഞിരത്തുംമൂട് സിദ്ധിഖിനെയാണ് (25) കഠിനതടവിന് ശിക്ഷിച്ചത്. രണ്ടാംപ്രതിയും മദ്രസ അധ്യാപകനുമായ തൊളിക്കോട് മുഹമ്മദ് ഷമീറിനെ (29) കുറ്റകൃത്യം മറച്ചുവച്ച കുറ്റത്തിന് ആറുമാസം കഠിനതടവും 10000 രൂപ പിഴയും വിധിച്ചു.
2023 നവംബറില്‍ നടന്ന സംഭവത്തില്‍ അഞ്ചു കുട്ടികളാണ് പരാതി നല്‍കിയത്. പൊലീസ് അഞ്ചു കേസുകളും രജിസ്റ്റർ ചെയ്തിരുന്നു. എന്നാല്‍ പ്രതികളുടെ സമ്മർദ്ദത്തെ തുടർന്ന് വിചാരണയ്ക്കിടെ നാലുകുട്ടികള്‍ കൂറുമാറി പ്രതികൾക്ക് അനുകൂലമായി മൊഴി നല്കി. എന്നാൽ ഈ കുട്ടി മൊഴിയില്‍ ഉറച്ചുനിന്നു. പരാതി നൽകി 9 മാസത്തിനകം വിചാരണ നടക്കുകയും പ്രതികള്‍ ശിക്ഷിക്കപ്പെടുകയും ചെയ്തു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here