ജനറൽ ആശുപത്രി കാന്റീനിലെ ബിരിയാണിയില്‍ പുഴു; കാന്റീന്‍ ഉള്ളത് പോസ്റ്റുമോര്‍ട്ടം റൂമിന് തൊട്ടടുത്തും
June 22, 2024 3:37 PM
കോട്ടയം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി കാന്റീനിലെ ബിരിയാണിയില്‍ പുഴുവെന്ന് പരാതി. ശനിയാഴ്ച കാൻ്റീനിൽ നിന്ന് വാങ്ങിയ ബിരിയാണിയിലാണ് പുഴുവിനെ കണ്ടെത്തിയത്. കാന്റീൻ വളരെ മോശം രീതിയിലാണ് പ്രവർത്തിക്കുന്നതെന്ന് മുന്‍പ് തന്നെ പരാതി ഉയര്‍ന്നതാണ്.
പുഴുവിനെ കിട്ടിയതോടെ സൂപ്രണ്ടിന് രേഖാമൂലം പരാതി നൽകിയതായി ബിരിയാണി വാങ്ങിയ യുവാവ് പ്രതികരിച്ചു. ആശുപത്രിയില്‍ ചികിത്സയില്‍ തുടരവേയാണ് കാന്റീനില്‍ നിന്നും ബിരിയാണി വാങ്ങിയത്.
പോസ്റ്റ്മോർട്ടം നടത്തുന്ന മുറിയോട് ചേർന്നാണ് കാന്റീൻ പ്രവർത്തിക്കുന്നത്. ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഉണ്ടായിരുന്നുമില്ല. കാന്റീൻ അടച്ചു പൂട്ടിയതായി പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here