ചെസ് ലോകകപ്പിൽ പ്രഗ്നാനന്ദ പൊരുതി തോറ്റു
ബകു: ചെസ് ലോകകപ്പിലെ ടൈബ്രേക്കറില്‍ ഇന്ത്യയുടെ പ്രഗ്നാനന്ദയെ പരാജയപ്പെടുത്തി മാഗ്നസ് കാള്‍സന് കിരീടം. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട മത്സരത്തില്‍ 1-0നായിരുന്നു കാള്‍സന്റെ ജയം. ടൈബ്രേക്കറിലെ ആദ്യ മത്സരത്തിലാണ് കാള്‍സന്‍ വിജയം നേടിയത്. മത്സരത്തില്‍ നീക്കങ്ങള്‍ക്കായി കൂടുതല്‍ സമയമെടുത്തത് പ്രഗ്നാനന്ദയ്ക്ക് തിരിച്ചടിയായി. നേരത്തെ ചെസ് ലോകകപ്പ് ഫൈനലിന്റെ ആദ്യ രണ്ട് ഗെയിമുകളും സമനിലയില്‍ അവസാനിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മത്സരം ടൈ ബ്രേക്കറിലേക്ക് നീങ്ങിയത്.
ആദ്യ മത്സരത്തില്‍ വെള്ള കരുക്കളുമായി കളിച്ചത് പ്രഗ്നാനന്ദയായിരുന്നു. എന്നാല്‍ ഇരുവരും വാശിയേറിയ പോരാട്ടമായിരുന്നു കാഴ്ച്ചവെച്ചത്. ഇതോടെ ആദ്യ ഗെയിം സമനിലയില്‍ കലാശിക്കുകയായിരുന്നു. രണ്ടാം ഗെയിമില്‍ കാള്‍സന് വെള്ള കരുക്കള്‍ വെച്ച് കളിക്കുന്നതിന്റെ മുന്‍തൂക്കമുണ്ടായിരുന്നു. എന്നാല്‍ ഈ മത്സരവും സമനിലയില്‍ കലാശിക്കുകയായിരുന്നു. സമാനമായ പ്രകടനം തന്നെയാണ് ഇരുവരും ടൈബ്രേക്കറിലും കാഴ്ച്ച വെച്ചത്. ജേതാവിനെ കണ്ടെത്താന്‍ നീണ്ട പ്രക്രിയ തന്നെ ടൈബ്രേക്കറിലുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here