ഗംഗയിലെ ജലം കുടിക്കാന്‍ കഴിയുന്ന വിധം ശുദ്ധം; നടക്കുന്നത് മഹാ കുംഭമേളയെ തകര്‍ക്കാനുള്ള അജണ്ട; യോഗി ആദിത്യനാഥ്

മഹാ കുംഭമേള നടക്കുന്ന പ്രയാഗ്‌രാജിലെ ഗംഗാ ജലത്തില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് വലിയ രീതിയില്‍ വര്‍ദ്ധിച്ചു എന്ന റിപ്പോര്‍ട്ട് തള്ളി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മഹാ കുംഭ മേളയെ തകര്‍ക്കുക എന്ന അജണ്ടവച്ചുളള പ്രചരണമാണ് നടക്കുന്നത്. ഇതിനായി വ്യാജ വീഡിയോകള്‍ പങ്കുവയ്ക്കുകയാണെന്നും യോഗി ആരോപിച്ചു.
കോടിക്കണക്കിന് ആളുകളാണ് മഹാ കുംഭമേളയില്‍ പങ്കെടുത്ത് പുണ്യ സ്‌നാനം നടത്തിയത്. അവരുടെ വിശ്വാസത്തെ കളിയാക്കുകയാണ് ചെയ്യുന്നത്. ത്രിവേണി സംഗമത്തിലെ ജലം കുളിക്കാന്‍ മാത്രമല്ല കുടിക്കാന്‍ കഴിയുന്ന വിധത്തില്‍ ശുദ്ധമാണ്. അത് യുപി സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ടെന്നും യോഗി വ്യക്തമാക്കി.
ഗംഗാനദിയില്‍ മനുഷ്യ വിസര്‍ജ്യത്തില്‍ നിന്നുളള ഫെക്കല്‍ കോളിഫോം ((fecal coliform ) ബാക്ടീരിയയുടെ അളവ് വളരെ കൂടുതലെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് (Central Pollution Control Board (CPCB) നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. വെള്ളം മലിനമാണെന്ന റിപ്പോര്‍ട്ടില്‍ ദേശീയ ഹരിത ട്രിബ്യൂണലും (National Green Tribunal) ആശങ്ക പ്രകടിപ്പിച്ചിരുന്നു. യുപി മലിനീകരണ ബോര്‍ഡിനോട് വിശദീകരണവുംം ആവശ്യപ്പെട്ടിട്ടുണ്ട്. ഹരിത ട്രിബ്യൂണല്‍ ചെയര്‍മാന്‍ ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഉത്തര്‍പ്രദേശ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥരോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here