മഹാനവമി പൊതുഅവധി നിയമസഭയ്ക്ക് ബാധകമല്ല; പരിക്ഷകൾ ഉൾപ്പെടെ എല്ലാ പരിപാടികളും മാറ്റി പിഎസ്‌സി

നവരാത്രി പൂജവയ്പ്പുമായി ബന്ധപ്പെട്ട് സർക്കാർപൊതുഅവധി പ്രഖ്യാപിച്ചതിനാൽ സംസ്ഥാനത്ത് നാളെ നടത്താനിരുന്ന പരീക്ഷകളും സർട്ടിഫിക്കറ്റ് പരിശോധനകളും മാറ്റിവെച്ചതായി പിഎസ്‌സി. പരീക്ഷ, അഭിമുഖങ്ങൾ, കായികക്ഷമത പരീക്ഷകൾ, സർവീസ് വെരിഫിക്കേഷൻ, പ്രമാണ പരിശോധന, എന്നിവയാണ് മാറ്റിവെച്ചത്. പുതുക്കിയ തീയതി ഉദ്യോഗാർത്ഥികളെ പിന്നീട് അറിയിക്കും. ​

മഹനവമി പ്രമാണിച്ച് നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരമാണ് സർക്കാർ പൊതുഅവധി പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഉത്തരവ്.
നേരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാത്രമായിരുന്നു സര്‍ക്കാര്‍ അവധി നല്‍കിയിരുന്നത്.

പൊതുഅവധി വേണമെന്ന ആവശ്യം ഉയർന്നതോടെയാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ. നാളെ ബാങ്കുകള്‍ക്കും അവധിയാണ്. എന്നാൽ നിയമസഭയ്ക്ക് അവധി ബാധകമല്ല. നിയമസഭാ സമ്മേളനം നാളെയും ചേരുമെന്നും ഔദ്യോഗ അറിയിപ്പ് നൽകിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top