മഹാരാജാസ് കോളേജ് വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ

കൊച്ചി: എറണാകുളം മഹരാജാസ് കോളേജ് വിദ്യാർത്ഥിനിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഒന്നാം വർഷ ബിഎ ഹിസ്റ്ററി വിദ്യാർത്ഥിനി തൃശൂർ സ്വദേശിനി ദേവികയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ദേവിക താമസിച്ചിരുന്ന സ്വകാര്യ ഹോസ്റ്റലിലെ മുറിക്കുള്ളിലെ ഫാനിലാണ് മൃതദേഹം കണ്ടെത്തിയത്.
ഉച്ചയ്ക്ക് മറ്റു കുട്ടികള്‍ ഇല്ലാതിരുന്ന സമയത്താണ് ആത്മഹത്യ നടന്നത്. സഹപാഠികള്‍ റൂമില്‍ വന്നപ്പോഴാണ് ദേവികയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ആത്മഹത്യ കുറിപ്പ് ലഭിച്ചില്ലെന്നാണ് പോലീസ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞത്. ആത്മഹത്യയുടെ കാരണം അറിയാന്‍ വിശദമായ അന്വേഷണം നടത്തുമെന്നും എറണാകുളം സെൻട്രൽ പോലീസ് വ്യക്തമാക്കി.
എറണാകുളം ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം നാളെ ബന്ധുക്കൾക്ക് വിട്ടുനൽകും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here