മഹാരാഷ്ട്രയില്‍ പ്രതിപക്ഷ നേതാവിന് സാധ്യത കുറവ്; എംവിഎയ്ക്ക് ആകെ ലഭിച്ചത് 50 സീറ്റുകള്‍ മാത്രം
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇങ്ങനെ ഒരു തോല്‍വി ഒരിക്കലും മഹാവികാസ് ആഘാഡി മനസ്സില്‍ കണ്ടതല്ല. ഷിന്‍ഡേ-അജിത് പവാര്‍-ഫഡ്നാവിസ് മാജിക് കൂട്ടുകെട്ടാണ് പ്രതിപക്ഷ സഖ്യമായ മഹാവികാസ് ആഘാഡിയെ തകര്‍ത്തെറിഞ്ഞത്. ആഘാതത്തില്‍ നിന്നും പ്രതിപക്ഷ സഖ്യം വിമുക്തമല്ല. ബിജെപി-ശിവസേന-എന്‍സിപി സഖ്യമായ മഹായുതിക്കാണ് ഭൂരിപക്ഷം ലഭിച്ചത്. 227 സീറ്റുകളിലും എന്‍ഡിഎ മുന്നേറ്റമാണ് ദൃശ്യമായത്.
ആകെയുള്ള 288 സീറ്റില്‍ 50 സീറ്റ് മാത്രമാണ് എംവിഎയ്ക്ക് ലഭിച്ചത്. മുഴുവന്‍ സീറ്റിന്റെ പത്ത് ശതമാനമെങ്കിലും ലഭിച്ച പാര്‍ട്ടിക്ക് മാത്രമേ പ്രതിപക്ഷ നേതാവെന്ന പദവിക്ക് ആവശ്യം ഉന്നയിക്കാന്‍ കഴിയൂ. നിലവില്‍ എംവിഎയ്ക്ക് പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കാനുള്ള സാധ്യത കുറവാണ്. 29 സീറ്റ് എങ്കിലും ഒരു പാര്‍ട്ടി നേടിയിരിക്കണം.
ഉദ്ധവ് താക്കറെ വിഭാഗം ശിവസേന 13 സീറ്റും സഖ്യത്തിലെ മറ്റ് കക്ഷികളായ ശരദ് പവാര്‍ പക്ഷം എന്‍സിപി, കോണ്‍ഗ്രസ് ആറ് സീറ്റുകള്‍ വീതമാണ് നേടിയത്. വളരെ കുറവ് സീറ്റുകളില്‍ മുന്നേറുന്നുമുണ്ട്. പ്രതിപക്ഷ നേതാവ് എന്ന പദവിയിലേക്ക് സഖ്യം ആകെ നേടിയ സീറ്റുകള്‍ പരിഗണിക്കില്ല.ഗുജറാത്ത്, മണിപ്പൂര്‍, ആന്ധ്രപ്രദേശ്,സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളിലും പ്രതിപക്ഷ നേതാവില്ല.ഇതേ അവസ്ഥയാണ് മഹാരാഷ്ട്രയിലും വരാന്‍ സാധ്യതയുള്ളത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here