ഹരിയാന ആവർത്തിക്കരുത്, മഹാരാഷ്ട്രയിൽ അടിയന്തരയോഗം വിളിച്ച് രാഹുൽ ഗാന്ധി

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസ് നേതാക്കളുടെ അടിയന്തര യോഗം വിളിച്ച് രാഹുൽ ഗാന്ധി. ഹരിയാനയിലെ കോൺഗ്രസിന്റെ ഞെട്ടിക്കുന്ന തോൽവിക്കു പിന്നാലെ കൂടുന്ന അവലോകന യോഗം പാർട്ടിയെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യം അർഹിക്കുന്നുണ്ട്. 288 നിയമസഭാ സീറ്റുകളുള്ള മഹാരാഷ്ട്രയിൽ അടുത്ത മാസമോ ഡിസംബറിലോ ആണ് തിരഞ്ഞെടുപ്പ് നടക്കുക.

മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പടോലെ, വിജയ് വഡേത്തിവാർ, പൃഥ്വിരാജ് ചവാൻ, ബാലാസാഹേബ് തോറാട്ട്, വർഷ ഗെയ്‌ക്‌വാദ്, രമേശ് ചെന്നിത്തല എന്നിവരുൾപ്പെടെയുള്ള പാർട്ടി നേതാക്കളുമായി രാഹുൽ ഗാന്ധി ചർച്ച നടത്തും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും യോഗത്തിൽ പങ്കെടുത്തേക്കും.

ഇന്നത്തെ യോഗത്തിൽ സീറ്റ് വിഭജനം സംബന്ധിച്ച ചർച്ചകളും നടന്നേക്കാം. മഹാ വികാസ് അഘാഡിയിലെ (എംവിഎ) പ്രധാന സഖ്യ കക്ഷികളായ ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേന, ശരദ് പവാർ നേതൃത്വം നൽകുന്ന എൻസിപിയും കൂടുതൽ സീറ്റുകൾ കോൺഗ്രസിനോട് ആവശ്യപ്പെടാൻ സാധ്യതയുണ്ട്.

ഹരിയാനയിൽ എക്സിറ്റ് പോൾ ഫലങ്ങളെല്ലാം കാറ്റിൽ പറത്തിയാണ് ബിജെപി മികച്ച വിജയം നേടിയത്. 90 നിയമസഭാ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് 37 സീറ്റുകളിൽ മാത്രമാണ് വിജയം നേടാനായത്. ബിജെപി 48 സീറ്റുകളിലാണ് ജയിച്ചത്. തോൽവിയിൽ ഇന്ത്യാ മുന്നണിയിലെ സഖ്യ കക്ഷികൾ സംസ്ഥാനത്തെ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് തന്ത്രത്തെ ചോദ്യം ചെയ്യുകയും പാർട്ടിയോട് ആത്മപരിശോധന നടത്താൻ ആവശ്യപ്പെടുകയും ചെയ്യുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top