തകർച്ചയിൽ നിന്നും മഹായുതിയുടെ തകര്‍പ്പന്‍ ജയം; എതിരാളികളെ അപ്രസക്തമാക്കിയത് ബിജെപി മത്സരിച്ച 149 സീറ്റുകള്‍
മഹാരാഷ്ട്രയിൽ കണ്ടത് ഭരണസഖ്യമായ മഹായുതിയുടെ തിരിച്ചുവരവ്. ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ ശക്തമായ തിരിച്ചടിക്ക് മറുപടി നൽകുന്നതാണ് നിയമസഭാ തിരഞ്ഞെടുപ്പിലെ തകർപ്പൻ വിജയം. ഭരണവിരുദ്ധ വികാരത്തിൻ്റെയും ലോക്സഭ തിരഞ്ഞെടുപ്പിൽ ഉണ്ടായ മുന്നേറ്റത്തിൻ്റെയുമൊക്കെ അടിസ്ഥാനത്തിൽ അധികാരം തിരിച്ചുപിടിക്കാമെന്നുള്ള മഹാവികാസ് അഘാഡിയുടെ (എവിഎ) ആത്മവിശ്വാസമേറ്റ തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് ഫലം.
Also Read: മൂന്ന് സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞൈടുപ്പുകളില്‍ ബിജെപി മുന്നേറ്റം; രാജസ്ഥാനിൽ കോൺഗ്രസിന് കനത്ത തിരിച്ചടി
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തിലെ 48 പാർലമെൻ്റ് സീറ്റുകളിൽ വെറും 17 എണ്ണം മാത്രമാണ് സഖ്യത്തിന് നേടാനായത്. 30 സീറ്റുകളാണ് കോൺഗ്രസിൻ്റെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സ്വന്തമാക്കിയത്. കോൺഗ്രസ് ഒമ്പതും ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന ഒമ്പതും ശരദ് പവാറിൻ്റെ നേതൃത്വത്തിലുള്ള എൻസിപി എട്ടും സീറ്റ് നേടി അന്ന് ഭരണകക്ഷിയെ അപ്രസക്തമാക്കിയിരുന്നു.
153 നിയമസഭാ മണ്ഡലങ്ങളിലും ലോക്സഭാ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യം പിന്നിലായിരുന്നു. ഈ സാഹചര്യമൊക്കെ പഴങ്കഥയാക്കിയാണ് മുന്നണിയുടെ നിയമസഭ തിരഞ്ഞെടുപ്പിലെ മുന്നേറ്റം. 233 സീറ്റുകളിലാണ് മഹായുതി വിജയം ഉറപ്പിച്ചിരിക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിൽ 79 നിയമസഭാ മണ്ഡലങ്ങളിൽ മാത്രമായിരുന്നു ലീഡ് ഉണ്ടായിരുന്നത്. 149 സീറ്റിൽ മത്സരിച്ച ബിജെപി 133 സീറ്റുകൾ നേടി. 2019 നേക്കാൾ 28 സീറ്റുകൾ പാർട്ടിക്ക് കൂടി. കഴിഞ്ഞ തവണ 40 സീറ്റുകൾ ഉണ്ടായിരുന്ന ശിവസേന 55 എണ്ണമായി സീറ്റുകൾ ഉയർത്തി. എൻസിപി അജിത് പവാർ വിഭാഗം 41 സീറ്റുകളിലും വിജയിച്ചു.
Also Read: മഹാരാഷ്ട്ര മഹാവിജയത്തിൽ മുഖ്യമന്ത്രിയാവാൻ തമ്മിലടി; ഒടുവിൽ ഇടപ്പെട്ട് അമിത് ഷാ
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികൾ ലീഡ് ചെയ്ത 105 നിയമസഭാ സീറ്റുകളാണ് സഖ്യം തിരിച്ചുപിടിച്ചത്. ഇതിൽ 53 എണ്ണത്തിലും ബിജെപിയാണ് വിജയിച്ചത്. 28 സീറ്റുകൾ ശിവസേനയും 24 സീറ്റുകൾ എൻസിപിയും വിജയിച്ചു കോൺഗ്രസിൽ നിന്ന് 26, ശിവസേനയിൽ (ഉദ്ദവ് താക്കറെ വിഭാഗം) നിന്ന് 15, എൻസിപിയിൽ (ശരത് പവാർ) നിന്ന് 10 എന്നിങ്ങനെയാണ് മഹായുതി ലീഡ് തിരിച്ച് പിടിച്ച മണ്ഡലങ്ങളുടെ പാർട്ടി തിരിച്ചുള്ള എണ്ണം.
Also Read: ‘മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ഫലം ഗൂഢാലോചന നടത്തി അട്ടിമറിച്ചു’; യഥാർത്ഥ ജനവിധിയല്ലിതെന്ന് ശിവസേന
ലോക്സഭാ തിരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം നടത്തിയ മഹാവികാസ് അഘാഡി വെറും 57 സീറ്റിൽ ഒതുങ്ങി. ഭരണവിരുദ്ധ വികാരവും ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉണ്ടായ അനുകൂല സാഹചര്യങ്ങളും മുതലക്കാനാവാത്തതാണ് കോൺഗ്രസ് സഖ്യം തകർന്നടിയാൻ കാരണം. സർക്കാർ വിരുദ്ധ പ്രചരണങ്ങൾ താഴെത്തട്ടിൽ എത്തിക്കാൻ പ്രതിപക്ഷ മുന്നണിക്ക് കഴിയാത്തതും തിരിച്ചടിയായി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here