മഹാരാഷ്ട്ര ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നവര്‍!! കോൺഗ്രസ്-ബിജെപി മുന്നണികളുടെ സാധ്യത ഇവരുടെ കയ്യില്‍…

വരാനിരിക്കുന്ന മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ ചെറുപാർട്ടികൾ ഒറ്റക്ക് മത്സരത്തിനിറങ്ങുന്നത് വലിയ പാർട്ടികൾക്കും പ്രധാന മുന്നണികൾക്കും തിരിച്ചടിയാവാൻ സാധ്യത. ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യവും കോൺഗ്രസ് നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡിയും (എംവിഎ) തമ്മിലുള്ള ദ്വികോണ മത്സരമായായിട്ടാണ് രാഷ്ട്രീയ നിരീക്ഷകർസംസ്ഥാനത്തെ തിരഞ്ഞെടുപ്പിനെ വിലയിരുത്തുന്നത്. എന്നാൽ അധികാരമുറപ്പിക്കാൻ ശ്രമിക്കുന്ന ഈ മുന്നണികളെ മാറ്റിമറിയ്ക്കാൻ ഒറ്റയ്ക്ക് മത്സരിക്കുന്ന പ്രാദേശികവും അല്ലാത്തതുമായ ചെറുകക്ഷികളുടെ സാന്നിധ്യത്തിന് കഴിയും എന്നാണ് വിദഗ്ധർ പറയുന്നത്.

Also Read: ഗീതയിൽതൊട്ട് പ്രതിജ്ഞയെടുത്ത തുൾസി ഗബ്ബാർഡ് യുഎസ് നാഷണൽ ഇൻ്റലിജൻസ് ഡയറക്ടറാകുമ്പോൾ ഇന്ത്യ പ്രതീക്ഷിക്കുന്നത്


അസദുദ്ദീൻ ഒവൈസിയുടെ ഓൾ ഇന്ത്യ മജ്‌ലിസ് ഇ ഇത്തേഹാദുൽ മുസ്‌ലിമീൻ (എഐഎംഐഎം), രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്), പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജൻ ആഘാഡി (വിബിഎ) തുടങ്ങിയ പാർട്ടികകളും മറാത്ത സംവരണ പ്രക്ഷോഭ നേതാവ് മനോജ് പാട്ടീൽ പിന്തുണയ്ക്കുന്ന സ്ഥാനാർത്ഥികളുമാണ് മഹായുതിക്കും എംവിഎക്കും വെല്ലുവിളി ഉയർത്തുന്നത്. ഈ പാർട്ടികൾ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ‘കിംഗ് മേക്കർ’ പാർട്ടികളായി മാറാൻ സാധ്യതയുണ്ട്.

Also Read: സ്വതന്ത്ര സ്ഥാനാർത്ഥിയുടെ അറസ്റ്റിൽ രാജസ്ഥാനിൽ കലാപം; കാരണമായത് പോളിംഗ് ഉദ്യോഗസ്ഥനെ മർദ്ദിച്ചതിന് എതിരെയെടുത്ത നടപടി

മഹാരാഷ്ട്രയിൽ തൂക്കുമന്ത്രിസഭയാണ് അധികാരത്തിൽ എത്താൻ പോകുന്നത് എന്നാണ് രാഷ്ട്രീയ നീരീക്ഷകർ പറയുന്നത്‌. ചെറുപാർട്ടികൾക്ക് 30 വരെ സീറ്റുകൾ ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. അങ്ങനെ സംഭവിച്ചാൽ സംസ്ഥാനം ആരു ഭരിക്കണമെന്നത് ചെറുകക്ഷികൾ തീരുമാനിക്കുമെന്നാണ് കരുതപ്പെടുന്നത്.
മഹാരാഷ്ട്രയിലെ 288 അംഗ നിയമസഭയിലേക്ക് ഈ മാസം 20നാണ് വോട്ടെടുപ്പ്. 23ന് ഫലം പുറത്തുവരും.

Also Read: പോളിങ് ദിനത്തിലെ വിവാദം ആസൂത്രിതമെന്ന് ഇപി; ആത്മകഥയില്‍ വഴിവിട്ട എന്തോ സംഭവിച്ചു; സരിനെ വാനോളം പുകഴ്ത്തി വാര്‍ത്താസമ്മേളനം

2019 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ചെറിയ പാർട്ടികൾ 29 സീറ്റുകൾ നേടിയിരുന്നു. 63 മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്ത് എത്താനും വിവിധ പാർട്ടികൾക്ക് കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ മഹായുതിയും എംവിഎയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന ഇത്തവണ ഈ പാർട്ടികൾ നേടുന്ന സീറ്റുകളുടെ എണ്ണമായിരിക്കും അധികാരം ആർക്ക് എന്ന കാര്യം തീരുമാനിക്കുന്നത്.

Also Read: ട്രംപിന് വീണ്ടും പ്രസിഡൻ്റാകാൻ കഴിയില്ല; ഭരണഘടനാ ലംഘനം നടത്തുമെന്ന് പ്രഖ്യാപനം; ആ പരിപ്പ് വേവാൻ സാധ്യതയില്ലെന്ന് വിദഗ്ധർ


മഹാരാഷ്ട്രയിലെ മിക്ക മണ്ഡലങ്ങളിലും ഏകദേശം 4 ലക്ഷം വോട്ടർമാരുണ്ട്. മറ്റ് മണ്ഡലങ്ങളിൽ ചിലതിൽ 3 ലക്ഷത്തോളം വോട്ടർമാരുണ്ട്. ശരാശരി 60% പോളിംഗ് നടന്നാൽ ഒരു മണ്ഡലത്തിൽ ഏകദേശം 2.5 ലക്ഷം വോട്ടുകൾ രേഖപ്പെടുത്തും. അതിനാൽ മിക്ക മണ്ഡലങ്ങളിലും ചെറുപാർട്ടികൾ വോട്ടുകൾ വിഭജിപ്പിക്കാനാണ് സാധ്യത. പല മണ്ഡലങ്ങളിലും മുന്നണി സ്ഥാനാർത്ഥികളുടെ ജയപരാജയങ്ങൾ മാറ്റി മറിയ്ക്കാൻ ചെറുകക്ഷികളുടെ സ്ഥാനാർത്ഥികൾക്ക് കഴിയും.

Also read: Also Read: ഒരു മതവും മലിനീകരണത്തെ പ്രോത്സാഹിപ്പിക്കുന്നില്ല: വർഷം മുഴുവനും പടക്ക നിരോധനത്തിന് സുപ്രീം കോടതി

എംഎൻഎസും, എഐഎംഐഎമ്മുമാണ് ഇരു മുന്നണികൾക്കും ഏറ്റവും കൂടുതൽ പ്രതിസന്ധി ഉണ്ടാക്കാൻ സാധ്യതകൾ. സംസ്ഥാനത്തെ മുസ്ലിം വോട്ടുകളിൽ വിള്ളൽ വീഴ്ത്താൻ അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎമ്മിന് കഴിയുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. കോൺഗ്രസ് നേതൃത്വത്തിലുള്ള എംവിഎയെ ബാധിക്കുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. 16 സീറ്റുകളിലാണ് പാർട്ടി ഇത്തവണ മത്സരിക്കുന്നത്. 2019 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 44 സീറ്റിൽ പാർട്ടി മത്സരിച്ചിരുന്നു. ഇവയിൽ നിർണായക സ്വാധീനം ചെലുത്താൻ കഴിയുന്ന മണ്ഡങ്ങളിൽ മാത്രം മത്സരിച്ചാൽ മതിയെന്ന് പാർട്ടി തീരുമാനിക്കുകയായിരുന്നു.

Also Read: തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിന് അന്‍വറിനെതിരെ നടപടി; കേസ് എടുക്കാന്‍ നിര്‍ദേശം


എന്നാൽ ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി ഉൾപ്പെടെ രണ്ട് സഖ്യങ്ങൾക്കും രാജ് താക്കറെയുടെ എംഎൻഎസ് ഭീഷണിയാകും. സംസ്ഥാനത്തെ 36 സീറ്റുകളിൽ എംഎൻഎസ് നിർണായകമാകുമെന്നാണ് കരുതുന്നത്. മുംബൈ മേഖലയിൽ മാത്രം 26 സീറ്റുകളിലാണ് പാർട്ടി മത്സരിക്കുന്നത്. ഇത് ബിജെപിക്കും സഖ്യകക്ഷിയായ എക്നാഥ് ഷിൻഡെ വിഭാഗം ശിവസേനക്കും തിരിച്ചടിയാണ്. രാജ് താക്കറെയുടെ പാർട്ടി മത്സരിക്കുന്ന മുംബൈയിലെ 25 സീറ്റുകളിൽ ഷിൻഡേയുടെ ശിവസേന 12 സീറ്റുകളിലും ബിജെപി 10 സീറ്റുകളിലും മത്സരിക്കുന്നു.

Also Read: ഭരണഘടനയുടെ പേരിൽ രാഹുൽ ഗാന്ധി നുണ പ്രചരിപ്പിച്ചു; തിരഞ്ഞെടുപ്പ് കമ്മിഷന് ബിജെപിയുടെ പരാതി

പൊതുവേ ബിജെപി അനുകൂല പാർട്ടിയായാണ് എംഎൻഎസിനെ കാണുന്നത്. എന്നാൽ മുംബൈ മേഖലയിലെ ഒറ്റയ്ക്ക് അവർ മത്സരിക്കുന്നത് ബിജെപിയെ ബാധിക്കുമെന്നാണ് വിലയിരുത്തുന്നത്. എന്നാൽ തിരഞ്ഞെടുപ്പിന് ശേഷമുള്ള സാഹചര്യങ്ങൾ മുന്നിൽക്കണ്ട് ചില അടവുനയങ്ങളും ബിജെപി നേരത്തേ സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട്. മാഹിം മണ്ഡലത്തിൽ സഖ്യകക്ഷിയായ ശിവസേന സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുന്നതിന് പകരം എംഎൻഎസ് അധ്യക്ഷൻ രാജ് താക്കറെയുടെ മകൻ എംഎൻഎസിൻ്റെ അമിത് താക്കറെയെ പിന്തുണയ്ക്കാനാണ് ബിജെപി തീരുമാനം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top