സമാജ്‌വാദി പാര്‍ട്ടി മഹാവികാസ് അഘാഡി വിട്ടു; തിരഞ്ഞെടുപ്പ് പരാജയത്തിന് പിറകെ എംവിഎയ്ക്ക് വീണ്ടും തിരിച്ചടി
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റ തിരിച്ചടിയില്‍ ഉലഞ്ഞുനില്‍ക്കുന്ന മഹാവികാസ് അഘാഡിക്ക് വീണ്ടും തിരിച്ചടി. സമാജ്‌വാദി പാര്‍ട്ടി എംവിഎ സഖ്യം ഒഴിവാക്കി. ബാബറി മസ്ജിദ് തകർത്തതിനെ ന്യായീകരിച്ച ശിവസേന (യുബിടി രംഗത്തെത്തിയതോടെയാണ് എസ്പി മഹാവികാസ് അഘാഡി വിട്ടത്. ഉദ്ധവ് താക്കറെ പഴയ നിലപാടിലേക്ക് മടങ്ങി എന്നാണ് എസ്പി ആരോപിക്കുന്നത്.
“ഞങ്ങൾ എംവിഎ സഖ്യം ഉപേക്ഷിച്ചു. പ്രശ്‌നങ്ങളിൽ യോജിപ്പില്ല. സഖ്യകക്ഷികളുമായി വേണ്ടത്ര കൂടിയാലോചനകള്‍ നടത്തുന്നില്ല. മുന്നണിയിൽ തുടരുന്നതിൽ അർത്ഥമില്ല. എസ്പിയുടെ അബു ആസ്മി പറഞ്ഞു.
ഉദ്ധവ് താക്കറെയുടെ അടുത്ത അനുയായിയും എംഎൽസിയുമായ മിലിന്ദ് നർവേക്കർ ബാബറി മസ്ജിദ് തകർത്തതിന്‍റെ ചിത്രം എക്‌സിൽ പോസ്റ്റ് ചെയ്തിരുന്നു. ബാൽ താക്കറെ, ഉദ്ധവ്, മകൻ ആദിത്യ എന്നിവരെയും ചിത്രത്തിൽ കാണിച്ചിരുന്നു. ഇതാണ് എസ്പിയെ ചൊടിപ്പിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്പി ഒമ്പത് സീറ്റിൽ മത്സരിച്ചെങ്കിലും രണ്ടിടത്ത് മാത്രമാണ് വിജയിച്ചത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here