ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രി; നാളെ സത്യപ്രതിജ്ഞ

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസ് തിരഞ്ഞെടുക്കപ്പെട്ടു. നാളെ ആസാദ് മൈതാനിയിലെ ചടങ്ങില്‍ വച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രണ്ടാഴ്ചയിലേറെ നീണ്ടുനിന്ന സസ്പെന്‍സിനാണ് അവസാനമാകുന്നത്. സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദവുമായി ഫഡ്‌നാവിസ് ഇന്ന് ഗവർണർ സി.പി.രാധാകൃഷ്ണനെ സന്ദർശിക്കും.

നിയമസഭയിലെ 288ൽ 230 സീറ്റുകളും മഹായുതി നേടിയെങ്കിലും ശിവസേനയുടെ ഷിൻഡെ ഇടഞ്ഞതോടെയാണ് സത്യപ്രതിജ്ഞ ചടങ്ങ് നീണ്ടുപോയത്. ഫഡ്‌നാവിസിന് കീഴില്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ഷിന്‍ഡെ തയ്യാറല്ലെന്നു വാര്‍ത്ത വന്നിരുന്നു.

ഉപമുഖ്യമന്ത്രി പദവിക്ക് ഒപ്പം ആഭ്യന്തര മന്ത്രി പദവി കൂടി ആവശ്യപ്പെട്ടതായി സൂചനയുണ്ടായിരുന്നു. ആഭ്യന്തരമന്ത്രി പദവി ശിവസേനയെ ഏല്‍പ്പിക്കുന്നതില്‍ ബിജെപിയില്‍ എതിര്‍പ്പ് വന്നിരുന്നു. ചര്‍ച്ചകള്‍ തുടരുന്നതിനിടെ ശാരീരിക അസ്വസ്ഥതകള്‍ ചൂണ്ടിക്കാട്ടി ഷിന്‍ഡെ സ്വദേശമായ സത്താറയിലേക്ക് പോവുകയും ചെയ്തിരുന്നു.

നാട്ടിലേക്ക് പോയി തിരിച്ചുവന്ന ഷിന്‍ഡെയെ ഫഡ്‌നാവിസ് സന്ദര്‍ശിച്ചിരുന്നു. ഇതോടെയാണ് ഇവര്‍ക്കിടയിലെ മഞ്ഞുരുകിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top