വോട്ടിങ് യന്ത്രം തിരിമറിയെന്ന പേരിൽ വീഡിയോ പ്രചരിപ്പിച്ചതിന് കേസ്; പ്രതി വിദേശത്തെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ അട്ടിമറി നടത്താന്‍ കഴിയും എന്ന് ആരോപിക്കുന്ന വീഡിയോക്കെതിരെ കേസ്. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടത്തിയെന്ന ആരോപണം പ്രതിപക്ഷ പാർട്ടികൾ ഉന്നയിക്കുന്നതിന് ഇടയിലാണ് കേസെടുത്തിരിക്കുന്നത്. ഇവിഎമ്മുകളിലെ അട്ടിമറിയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ദൃശ്യങ്ങൾക്കെതിരെയാണ് മുംബൈ സൈബർ പോലീസിന്‍റെ നടപടി. മഹാരാഷ്ട്ര ചീഫ് ഇലക്ടറൽ ഓഫീസറുടെ പരാതിയില്‍ വഞ്ചനാക്കുറ്റം ചുമത്തിയാണ് കേസെടുത്തത്.

Also Read: ‘മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ഫലം ഗൂഢാലോചന നടത്തി അട്ടിമറിച്ചു’; യഥാർത്ഥ ജനവിധിയല്ലിതെന്ന് ശിവസേന

ഇവിഎമ്മുകൾ ഹാക്ക് ചെയ്യാൻ കഴിയുമെന്ന് ഒരാൾ വിശദീകരിക്കുന്ന വൈറൽ വീഡിയോക്കെതിരെയാണ് കേസ്. നിരവധി പേരാണ് ഇത് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ചീഫ് ഇലക്ടറൽ ഓഫീസർ പരാതി നൽകിയത്. വീഡിയോയിലുള്ളത് സയ്യിദ് ഷൂജ എന്നയാളാണ് എന്ന് പോലീസ് കണ്ടെത്തി. 2019 ലും ഇയാൾക്കെതിരെ സമാനമായ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതി മറ്റൊരു രാജ്യത്ത് ഒളിവിൽ കഴിയുകയാണെന്നും പോലീസ് പറഞ്ഞു.

Also Read: ‘മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ക്രമക്കേട്’ ശരിവച്ച് കേന്ദ്രമന്ത്രിയുടെ ഭർത്താവ്; നടന്നത് 76 ലക്ഷം വോട്ടിൻ്റെ ക്രമക്കേടെന്ന് പരകാല പ്രഭാകർ

വിഡിയോയിൽ പറയുന്ന കാര്യങ്ങൾ പൂർണമായും തിരഞ്ഞെടുപ്പ് കമ്മിഷൻ നിഷേധിച്ചു. ഇവിഎമ്മുകളിൽ നിന്നും പുറത്തു വരുന്ന ഫ്രിക്വൻസി വഴി മറ്റ് ഡിവൈസുകളുമായി ബന്ധിപ്പിച്ച് ഹാക്കിംഗ് നടത്താമെന്നായിരുന്നു വൈറൽ വീഡിയോയിൽ പറഞ്ഞിരുന്നത്. വൈഫൈയോ ബ്ലൂടൂത്തോ ആകട്ടെ, വേറൊരു നെറ്റ്‌വർക്കിലേക്കും ബന്ധിപ്പിക്കാൻ കഴിയാത്ത യന്ത്രമാണ് ഇവിഎം എന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. അതിനാൽ ഇത്തരത്തിൽ ഇവിഎമ്മുകളിൽ കൃത്രിമം കാണിക്കാൻ കഴിയില്ല. സുപ്രീം കോടതി ഒന്നിലധികം തവണ ഇവിഎമ്മുകളുടെ വിശ്വാസ്യത ഉറപ്പിച്ചിട്ടുണ്ടെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top