മഹാരാഷ്ട്ര സർക്കാർ ആശുപത്രിയിൽ കൂട്ടമരണം; 24 മണിക്കൂറിനിടെ മരിച്ചത് നവജാത ശിശുക്കളുൾപ്പെടെ 24 രോഗികൾ

മുംബൈ: മഹാരാഷ്ട്ര സർക്കാർ ആശുപത്രിയിൽ രോഗികളുടെ കൂട്ടമരണം. കഴിഞ്ഞ 24 മണിക്കൂറിനിടെ 12 നവജാത ശിശുക്കളുൾപ്പെടെ 24 രോഗികൾ മരിച്ചു. നന്ദേഡിലെ ശങ്കര്‍ റാവു ചവാന്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം.
ആറ് ആൺകുട്ടികളും ആറ് പെൺകുട്ടികളുമടക്കം 12 നവജാത ശിശുക്കൾ മരിച്ചതായി ആശുപത്രി ഡീൻ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

വിവിധ അസുഖം മൂലം ചികിത്സയിലായിരുന്ന മറ്റ് 12 പേരും മരിച്ചിട്ടുണ്ട്. ഇവരിൽ ഭൂരിഭാ​ഗം പേരും പാമ്പ് കടിയേറ്റ് ചികിത്സയിലുള്ളവരായിരുന്നുവെന്നും ഡീൻ പറയുന്നു. സംഭവം ദൗർഭാഗ്യകരമെന്നു പറഞ്ഞ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ വിശദമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നു വ്യക്തമാക്കി.

സംഭവത്തിൽ പ്രതിപക്ഷ പാർട്ടികളായ കോണ്‍ഗ്രസും എൻസിപിയും പ്രതിഷേധവുമായി രംഗത്തെത്തി. സംസ്ഥാനത്തെ ‘ട്രിപ്പിൾ എഞ്ചിൻ’ സർക്കാരാണ് ഉത്തരവാദിയെന്ന് ആരോപിച്ചാണ് എൻ.സി.പി നേതാവ് സുപ്രിയ സുലെ രം​ഗത്തെത്തിയത്. മന്ത്രിയുടെ രാജി എത്രയും പെട്ടെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദെ ആവശ്യപ്പെടണമെന്നും സുലെ ആവശ്യപ്പെട്ടു.

ഓഗസ്റ്റിൽ താനെയിലെ കല്‍വയിലുള്ള ഛത്രപതി ശിവജി ഹോസ്പിറ്റലിലും സമാന സംഭവമുണ്ടായിരുന്നു. 24 മണിക്കൂറിനിടെ 18 പേരാണ് അവിടെ മരിച്ചത്. ഈ മരണങ്ങളും വിവാദമായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top