മഹാരാഷ്ട്ര-ജാർഖണ്ഡ് തിരഞ്ഞെടുപ്പുകളില്‍ എന്‍ഡിഎയ്ക്ക് മേൽക്കൈ എന്ന് എക്സിറ്റ് പോൾ ഫലങ്ങൾ
മഹാരാഷ്ട്ര-ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ എന്‍ഡിഎയ്ക്ക് മേൽക്കൈ ലഭിക്കുമെന്ന് വിവിധ എക്സിറ്റ് പോൾ ഫലങ്ങൾ. എന്നാല്‍ മൂന്ന് സർവേകൾ തൂക്കുസഭയ്ക്കുള്ള സാധ്യതയും പ്രവചിക്കുന്നുണ്ട്. ഇന്നാണ് ഇരുസംസ്ഥാനങ്ങളിലും നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയായത്.
മഹാരാഷ്ട്രയിൽ ബിജെപി-ശിവസേന (ഏക്നാഥ് ഷിൻഡെ)- എൻസിപി (അജിത് പവാർ)യുടെ മഹായുതി സഖ്യം നേരിയ മാർജിനിൽ ഭരണം നിലനിർത്തിയേക്കുമെന്ന് ഫലങ്ങള്‍ പ്രവചിക്കുന്നു.ചാണക്യ സ്റ്റാറ്റജീസ്, പീപ്പിൾസ് പൾസ്, മെട്രിസ് സര്‍വേകള്‍ എൻഡിഎ അധികാരത്തിലേറുമെന്ന് പറയുന്നു.
ജാർഖണ്ഡിൽ ഭരണകക്ഷിയായ ജെഎംഎമ്മിനെ അട്ടിമറിച്ച് എൻഡിഎ അധികാരത്തിൽ തിരിച്ചെത്തും എന്നാണ് ഫലപ്രവചനം. പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളിൽ ഭൂരിഭാഗവും എൻഡിഎ അധികാരത്തിലേറുമെന്ന് പറയുമ്പോൾ ഇന്ത്യ സഖ്യം അധികാരത്തിലേറുമെന്ന് ആക്സിസ് മൈ ഇന്ത്യ പ്രവചിക്കുന്നു.
എക്സിറ്റ് ഫലങ്ങളെ പൂര്‍ണമായും വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയും നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സര്‍വേ ഫലങ്ങള്‍ അപ്പാടെ പാളിപ്പോയിരുന്നു. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിലും എക്സിസ്റ്റ് ഫലങ്ങള്‍ ശരിയായിരുന്നില്ല.
മഹാരാഷ്ട്രയിൽ 288 അംഗ സഭയിലേക്കുള്ള വിധിയെഴുത്താണ് നടന്നത്. ഝാർഖണ്ഡിലെ രണ്ടാംഘട്ടത്തിൽ 38 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. 23-നാണ് ഫലപ്രഖ്യാപനം.
ഝാർഖണ്ഡ്
പീപ്പിൾസ് പൾസ്
എൻ.ഡി.എ- 44-51
ഇന്ത്യ സഖ്യം- 25-37
മറ്റുള്ളവർ- 0
ചാണക്യ സ്ട്രാറ്റജിസ്
എൻ.ഡി.എ- 45-50
ഇന്ത്യ സഖ്യം- 35-38
മറ്റുള്ളവർ- 3-5
മാട്രിസ്
എൻ.ഡി.എ- 42-47
ഇന്ത്യ സഖ്യം- 25-30
മറ്റുള്ളവർ- 1-4
ആക്സിസ് മൈ ഇന്ത്യ
എൻ.ഡി.എ- 25
ഇന്ത്യ സഖ്യം- 53
മറ്റുള്ളവർ- 3
ജെ.വി.സി
എൻ.ഡി.എ- 40-44
ഇന്ത്യ സഖ്യം- 30-40
മറ്റുള്ളവർ- 1
മഹാരാഷ്ട്ര
പീപ്പിൾസ് പൾസ്
എൻ.ഡി.എ- 182
ഇന്ത്യ സഖ്യം- 97
മറ്റുള്ളവർ- 9
റിപ്പബ്ലിക് ടിവി– പി മാർക്
എൻ.ഡി.എ- 137-157
ഇന്ത്യ സഖ്യം- 126-146
മറ്റുള്ളവർ- 2-8
മാട്രിസ്
എൻ.ഡി.എ- 150-170
ഇന്ത്യ സഖ്യം- 110-130
മറ്റുള്ളവർ- 8-10
ഇലക്ടറൽ എഡ്ജ്
എൻ.ഡി.എ- 118
ഇന്ത്യ സഖ്യം-130
മറ്റുള്ളവർ- 20
ചാണക്യ സ്ട്രാറ്റജിസ്
എൻ.ഡി.എ- 152-160
ഇന്ത്യ സഖ്യം-130-138
മറ്റുള്ളവർ- 6-8
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here