മഹാരാഷ്ട്രയിൽ ബിജെപിയുടെ ‘മഹായുതി’; ജാർഖണ്ഡിൽ കോൺഗ്രസിൻ്റെ ‘ഇൻഡ്യ’; ആദ്യ ഫലസൂചനകൾ

മഹരാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ വേട്ടെണ്ണൽ തുടങ്ങി.
ജാർഖണ്ഡിൽ ലീഡ് നില പുറത്തുവന്നു തുടങ്ങുമ്പോൾ അവിശ്വസനീയമായ രീതിയിൽ മുന്നേറ്റം നടത്തി ഇന്ത്യാ മുന്നണി. ഏറ്റവും ഒടുവിലെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യാ സഖ്യം 51 ഇടത്ത് മുന്നേറുന്നു. എൻഡിഎ 28 സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. മഹാരാഷ്ട്രയിൽ ലീഡ് നില പുറത്ത് വന്ന 288 സീറ്റുകളിൽ 218 ഇടത്ത് എൻഡിഎ സഖ്യം മുന്നിലാണ്. കേവലഭൂരിപക്ഷത്തിന് വേണ്ട സീറ്റുകളും കഴിഞ്ഞ് ബഹുദൂരം എൻഡിഎ കുതിക്കുകയാണ് . ഇന്ത്യാ സഖ്യം 59 സീറ്റുകളിലും ലീഡ് ചെയ്യുന്നു.

Also Read: മഹാരാഷ്ട്ര ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നവര്‍!! കോൺഗ്രസ്-ബിജെപി മുന്നണികളുടെ സാധ്യത ഇവരുടെ കയ്യില്‍…

മഹാരാഷ്ട്രയിൽ ബിജെപി നേതൃത്വം നൽകുന്ന മഹായുതി സഖ്യത്തിൻ്റെ മുന്നേറ്റമാണ് ആദ്യഘട്ട സൂചനകൾ പ്രകടമാക്കുന്നത്. 288 ഇടത്തെ ഫലസൂചനകൾ പുറത്ത് വരുമ്പോൾ 211 ഇടത്ത് എൻഡിഎ ലീഡ് ചെയ്യുന്നു. 149 സീറ്റിൽ മത്സരിച്ച ബിജെപി 97 ഇടത്തും, 81 ഇടത്ത് മത്സരിച്ച ശിവസേന (ഷിൻഡെറ്റ വിഭാഗം) 50 ഇടത്തും 59 ഇടത്ത് മത്സരിച്ച എൻസിപി (അജിത് പവാർ വിഭാറം) 31 ഇടത്തും ലീഡ് ചെയ്യുന്നു.

Also Read: റസാക്കർമാർ ചുട്ടുകൊന്നത് ഖാർഗെയുടെ അമ്മയേയും സഹോദരിയേയും; കോൺഗ്രസ് അധ്യക്ഷനെ ചരിത്രം ഓർമ്മപ്പെടുത്തി യോഗി

മഹാരാഷ്ട്രയിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി (എംവിഎ) വൻ തകർച്ചയാണ് നേരിടുന്നത്ത്. മുന്നണി ആകെ ലീഡ് ചെയ്യുന്നത് 65 സീറ്റുകളിൽ മാത്രമാണ്. 101 ഇടത്ത് മത്സരിച്ച കോൺഗ്രസ് 24 ഇടത്ത് മാത്രം ലീഡ് ചെയ്യുന്നു. 95 ഇടത്ത് മത്സരിച്ച ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം) 19 ഇടത്തും, 86 ഇടത്ത് മത്സരിച്ച എൻസിപി ( ശരദ് പവാർ വിഭാഗം) 25 ഇടത്തും ലീഡ് ചെയ്യുന്നു

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top