പരിശോധന പ്രതിപക്ഷത്തിന് മാത്രമോ; ഉദ്ധവ് താക്കറെയുടെ ക്ഷോഭം ഫലം കണ്ടപ്പോള്‍
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ ഹെലികോപ്റ്റർ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചു. പ്രതിപക്ഷ നേതാക്കളെ അനാവശ്യമായി ബുദ്ധിമുട്ടിക്കുന്നതിനായി തന്റെ ബാഗുകൾ രണ്ട് തവണ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചുവെന്ന് ശിവസേന (യുബിടി) തലവൻ ഉദ്ധവ് താക്കറെ ആരോപിച്ചതിന് പിന്നാലെയാണ് പരിശോധന.
ഭരണകക്ഷി നേതാക്കളുടെ ബാഗുകൾ പരിശോധിച്ചില്ലെങ്കിൽ മഹാ വികാസ് അഘാഡി പ്രവർത്തകർ അവ പരിശോധിക്കുമെന്നും താക്കറെ പറഞ്ഞിരുന്നു. ഇതോടെയാണ് ഏകനാഥ് ഷിൻഡെയുടെ ഹെലികോപ്റ്ററും ഉദ്യോഗസ്ഥര്‍ പരിശോധിച്ചത്.
പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ കര്‍ശന പരിശോധന നടത്തുന്നുണ്ട്. വോട്ടർമാരെ ആകർഷിക്കാൻ സമ്മാനങ്ങളും പണവും വിതരണം ചെയ്യുന്നുണ്ട് എന്നുള്ള വിവരം ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് പരിശോധന കര്‍ശനമാക്കിയത്. ലത്തൂരിലെത്തിയ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ ഹെലികോപ്റ്ററിലും പരിശോധന നടത്തിയിരുന്നു.
ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്‍റെ ബാഗുകളില്‍ അധികൃതർ പരിശോധന നടത്തുന്ന വീഡിയോ ബിജെപി സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here