ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയാക്കാന്‍ ബിജെപി; തീരുമാനം വ്യക്തമാക്കാതെ ഷിന്‍ഡേ വിഭാഗം

മഹാരാഷ്ട്രയില്‍ തകര്‍പ്പന്‍ വിജയം നേടിയതിന് പിറകെ ബിജെപി മന്ത്രിസഭാ രൂപീകരണത്തിലേക്ക് കടക്കുന്നു. ഉപമുഖ്യമന്ത്രിയായിരുന്ന ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായേക്കും.

മഹായുതി സഖ്യത്തിന്റെ വിജയത്തിനുപിന്നാലെ മുഖ്യമന്ത്രി ആര് എന്ന ചോദ്യത്തിന് ഫഡ്‌നവിസിന്റെ ഉത്തരം അത് മുന്നണി തീരുമാനിക്കുമെന്നായിരുന്നു. പക്ഷെ ഇത്തവണ ഫഡ്‌നാവിസിന് തന്നെ നറുക്ക് വീണേക്കും. ഷിന്‍ഡേ വിഭാഗം പക്ഷെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

Also Read: മഹാരാഷ്ട്രയില്‍ പ്രതിപക്ഷ നേതാവിന് സാധ്യത കുറവ്; എംവിഎയ്ക്ക് ആകെ ലഭിച്ചത് 50 സീറ്റുകള്‍ മാത്രം

2022ൽ ശിവസേനയെ പിളര്‍ത്തി മഹാരാഷ്ട്ര ഭരണം പിടിച്ചടക്കുമ്പോള്‍ മുഖ്യമന്ത്രിപദം ഏക്‌നാഥ് ഷിന്ദേയ്ക്ക് ബിജെപി വിട്ടുകൊടുക്കുകയായിരുന്നു. പക്ഷെ ഇന്ന് മഹായുതീ സഖ്യത്തില്‍ ബിജെപി അജയ്യരാണ്. 132 സീറ്റുകള്‍ ബിജെപി സ്വന്തമാക്കിയിട്ടുണ്ട്. ഷിന്‍ഡേ വിഭാഗം ശിവസേന 55 സീറ്റുകളും എന്‍സിപി അജിത്‌ പവാര്‍ വിഭാഗം 41 സീറ്റുകളും ആണ് നേടിയത്.

Also Read: തകർച്ചയിൽ നിന്നും മഹായുതിയുടെ തകര്‍പ്പന്‍ ജയം; എതിരാളികളെ അപ്രസക്തമാക്കിയത് ബിജെപി മത്സരിച്ച 149 സീറ്റുകള്‍

മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്‌നവിസിന്റെ നേതൃത്വത്തിലാണ് മഹായുതി സഖ്യം തിരഞ്ഞെടുപ്പ് നേരിടുന്നതെന്ന് പ്രചാരണത്തിനിടയിൽ കേന്ദ്രമന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. എന്നാല്‍ പിന്നെ ആ നിലപാടില്‍ ബിജെപി ഉറച്ചുനിന്നില്ല.മുഖ്യമന്ത്രിപദം മുന്നണി തീരുമാനിക്കുമെന്നായിരുന്നു പിന്നീട് പറഞ്ഞത്. കൂടുതല്‍ സീറ്റുകള്‍ ഉള്ളതിനാല്‍ ബിജെപി തന്നെ മുഖ്യമന്ത്രി പദവി സ്വന്തമാക്കിയേക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top