ആഭ്യന്തരത്തില്‍ പിടിമുറുക്കി ഷിന്‍ഡേ; ധനവകുപ്പില്‍ വിട്ടുവീഴ്ചയില്ലാതെ അജിത് പവാര്‍; മഹാരാഷ്ട്രയില്‍ എങ്ങും എത്താതെ മന്ത്രിസഭാ രൂപീകരണം
മഹാരാഷ്ട്ര തിരഞ്ഞെടുപ്പു ഫലം വന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും മന്ത്രിമാരെ നിശ്ചയിക്കാന്‍ കഴിയാതെ മഹായുതി സഖ്യം. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരും മാത്രമാണ് ഇതുവരെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രിമാരായി ഏക്നാഥ് ഷിൻഡെയും അജിത് പവാറും സത്യപ്രതിജ്ഞ ചെയ്തിട്ടും ഒരാഴ്ച കഴിഞ്ഞു. മന്ത്രിസഭയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഇതുവരെ ധാരണയായില്ല.
ആഗ്രഹിച്ച വകുപ്പ് ലഭിക്കാത്തതാണ് ശിവസേനയുടെ ഏക്നാഥ് ഷിൻഡെയെയും എന്‍സിപിയുടെ അജിത് പവാറിനെയും അലട്ടുന്നത്. പ്രധാനമന്ത്രിയെ കാണാനോ ബിജെപി ദേശീയ നേതാക്കളുമായി ചർച്ച നടത്താനോ ഷിൻഡെ വിഭാഗം തയാറാകുന്നുമില്ല. എന്നാല്‍ അജിത് പവാര്‍ ചര്‍ച്ചകളില്‍ ബിജെപി നേതൃത്വത്തിന് ഒപ്പമുണ്ട്. ആഭ്യന്തരം അല്ലെങ്കില്‍ റവന്യൂ വകുപ്പുകളാണ് ശിവസേന ഷിന്‍ഡേ വിഭാഗം ആവശ്യപ്പെടുന്നത്. ധനവകുപ്പ് ലഭിച്ചില്ലെങ്കില്‍ അജിത് പവാറും ഇടയും എന്ന് ഉറപ്പാണ്.
കാര്യങ്ങള്‍ മഹായുതി സഖ്യത്തിന് എളുപ്പമല്ലെന്നാണ് മന്ത്രിസഭാരൂപീകരണ ചര്‍ച്ച പാളുന്നതില്‍ നിന്നും തെളിയുന്നത്. . ബിജെപിക്ക് 22 വരെ മന്ത്രിമാര്‍ ഷിൻഡെ വിഭാഗത്തിന് പന്ത്രണ്ട്, , അജിത് വിഭാഗത്തിന് പത്ത് എന്നിങ്ങനെ മന്ത്രിമാരെ ലഭിച്ചേക്കുമെന്നാണ് സൂചന.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here