ആലുവ പെൺകുട്ടിയുടെ കുടുംബത്തെ കബളിപ്പിച്ചു; മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറിക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: ആലുവയിൽ കൊലചെയ്യപ്പെട്ട അഞ്ചു വയസുകാരിയുടെ കുടുംബത്തിൽ നിന്ന് പണം തട്ടിയെടുത്തെന്ന ആരോപണത്തെ തുടർന്ന് മഹിളാ കോൺഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറി ഹസീന മുനീറിനെ സസ്‌പെൻഡ് ചെയ്തു. പാർട്ടിക്കും പൊതുസമൂഹത്തിനും അവമതിപ്പുണ്ടാക്കിയതാണ് സസ്പെൻഷന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ആലുവയിൽ അസ്ഫാക് ആലം തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കുഞ്ഞിന്റെ കുടുംബത്തെയാണ് മുനീർ പറ്റിച്ചു പണം തട്ടിയത്.

ഹസീനയുടെ ഭർത്താവ് മുനീറിനെതിരെയാണ് കുടുംബം പരാതി നൽകിയത്. പലതവണയായി 1.20 ലക്ഷം രൂപയാണ് തട്ടിയതെന്ന് പരാതിയിൽ പറയുന്നു. സംഭവം വിവാദമായതോടെ 70000 രൂപ തിരികെ നൽകി. കുട്ടി കൊല്ലപ്പെട്ട ദിവസങ്ങളിലാണ് സഹായിക്കാൻ എന്ന വ്യാജേന മുനീർ എത്തിയത്. കുട്ടിയുടെ പിതാവിന്റെ എടിഎം കാർഡ് ഉപയോഗിച്ചാണ് പണം തട്ടിയതെന്ന് ആരോപണത്തിൽ പറയുന്നു. അൻവർസാദത്ത് എംഎൽഎയുടെ അടുത്ത ആളെന്ന് വിശ്വസിപ്പിച്ചാണ് പണം തട്ടിയത്. കബളിപ്പിക്കപ്പെട്ടെന്ന് മനസിലായ കുടുംബം പഞ്ചായത്ത് പ്രസിഡന്റിന് പരാതി നൽകിയിരുന്നു. ഇവരെ പ്രസിഡന്റ്, എംഎൽഎയുടെ അടുത്തേക്ക് വിടുകയായിരുന്നു. ഇതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ഹസീനയും ഭർത്താവും ആദ്യം നിഷേധിച്ചെങ്കിലും പണം വാങ്ങിയതായി പിന്നീട് സമ്മതിച്ചു. ബാക്കി തുക നൽകാത്തതിനെ തുടർന്നാണ് വീണ്ടും പരാതിയുമായി കുടുംബം രംഗത്തെത്തിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top