ഡല്‍ഹിയിലെ സ്ത്രീകള്‍ക്ക് പ്രതിമാസം 2,500 രൂപ; വമ്പന്‍ പദ്ധതിക്ക് തുടക്കം കുറിച്ച് ബിജെപി സര്‍ക്കാര്‍

ലോക വനിതാ ദിനത്തോടനുബന്ധിച്ച് തിരഞ്ഞെടുപ്പ് വാഗ്ദാനത്തിലെ വമ്പന്‍ പ്രഖ്യാപനം നടപ്പാലാക്കാന്‍ ഒരുങ്ങി ഡല്‍ഹി സര്‍ക്കാര്‍, സ്ത്രീകള്‍ക്ക് മാസം 2,500 രൂപ നല്‍കുന്നമഹിളാ സമൃദ്ധി പദ്ധതിയുടെ രജിസ്‌ട്രേഷന് തുടക്കം. ഇതിനായി പ്രത്യേക മൊബൈല്‍ ആപ്പ് പുറത്തിറക്കി. ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചത്. പിന്നാലൈ മുഖ്യമന്ത്രി പ്രഖ്യാപനം നടത്തി. രജിസ്റ്റര്‍ ചെയ്യുന്ന സ്ത്രീകളുടെ അക്കൗണ്ടിലേക്ക് നേരിട്ടാണ് പണം എത്തുക. അര്‍ഹതയുള്ള സ്ത്രീകളെ കണ്ടെത്തുന്നതിന് സര്‍ക്കാര്‍ വിവിധ വകുപ്പുകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്.

വാര്‍ഷിക വരുമാനം മൂന്ന് ലക്ഷത്തില്‍ താഴെയുള്ള സ്ത്രീകള്‍ക്കാണ് പദ്ധതിയുടെ ഭാഗമാകാന്‍ അര്‍ഹതയുള്ളൂ. കൂടാതെ 18-വയസിനും 60-നും ഇടയിലുള്ളവരായിരിക്കണം. സര്‍ക്കാര്‍ ജീവനക്കാരോ സര്‍ക്കാരില്‍ നിന്ന് പെന്‍ഷന്‍ പോലുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നവരോ ആകരുത്. മൊബൈല്‍ ആപ്പിലൂടെ ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി, ബിപിഎല്‍ കാര്‍ഡ്, വരുമാന സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകള്‍ക്കൊപ്പമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top