മഹുവ ലോക്‌സഭയിലേക്ക് തിരിച്ചുവരുമെന്ന് തരൂര്‍; പുറത്താക്കലും ആരോപണങ്ങളും കൂടുതല്‍ ശക്തയാക്കും
ഡല്‍ഹി: ലോക്‌സഭയില്‍നിന്ന് പുറത്താക്കിയതോടെ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര കൂടുതല്‍ ശക്തയായെന്ന് ശശി തരൂര്‍. മഹുവക്ക് പിന്തുണ പ്രഖ്യാപിച്ചാണ് തരൂരിന്റെ വാക്കുകള്‍. അടുത്ത തിരഞ്ഞെടുപ്പില്‍ കൂടുതല്‍ ഭൂരിപക്ഷത്തോടെ മഹുവ ലോക്‌സഭയിലേക്ക് തിരികെവരുമെന്ന് അദ്ദേഹം പറഞ്ഞു.
മഹുവ മൊയ്ത്രയെ പുറത്താക്കിയ നടപടി ഭാവിയിലേക്കുള്ള ശുഭസൂചനയാണ്. പുറത്താക്കലും ആരോപണങ്ങളും അവരെ കൂടുതല്‍ ശക്തയാക്കി മാറ്റുകയാണ് ചെയ്തത് തരൂര്‍ പറഞ്ഞു.
ലോക്സഭയില്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നതിന് പ്രതിഫലം പറ്റിയെന്ന ആരോപണമാണ് മഹുവയുടെ വിധി നിര്‍ണയിച്ചത്. പുറത്താക്കിയ പ്രമേയം പാസാക്കിയതോടെ പ്രതിപക്ഷം ലോക്‌സഭയില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. തിരഞ്ഞെടുപ്പിന് എട്ട് മാസങ്ങള്‍ ശേഷിക്കെയാണ് പുറത്താക്കപ്പെടുന്നത്.
പശ്ചിമബംഗാളിലെ കൃഷ്ണനഗറില്‍ നിന്നുള്ള ലോക്‌സഭാംഗമാണ് മഹുവ. ബി.ജെ.പിയുടെ കല്യാണ്‍ ചൗബേയെ 60,000 വോട്ടിന്റെ ഭൂരിപക്ഷത്തിന് തോല്‍പ്പിച്ചാണ് ലോക്‌സഭയിലെത്തിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here