മമ്മൂട്ടി ചിത്രത്തിന്റെ പോസ്റ്റര്‍ കോപ്പിയടിച്ച് അജയ് ദേവ്ഗണിന്റെ ‘മൈതാന്‍’; ‘കോപ്പിയടി തെറ്റല്ലെ’ന്ന് ഡിസൈനറുടെ പരിഹാസം

മലയാളത്തില്‍ നിന്ന് സിനിമകള്‍ റീമേക്ക് ചെയ്യുന്നത് ബോളിവുഡില്‍ പുത്തരിയല്ലാതായിട്ടുണ്ട്. ഒരുകാലത്ത് പ്രിയദര്‍ശനായിരുന്നു മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളെ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തിരുന്നത്. സമീപകാലത്തായി ഹെലന്‍, ദൃശ്യം, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയ മലയാള സിനിമകളുടെയും ഹിന്ദി റീമേക്ക് പുറത്തിറങ്ങി. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന ചിത്രത്തിന്റെ ബോളിവുഡ് പതിപ്പ് ഇറങ്ങാനിരിക്കുന്നു. തെന്നിന്ത്യന്‍ സിനികള്‍ റീമേക്ക് ചെയ്ത് വിജയം നേടുന്ന ഇന്‍ഡസ്ട്രി എന്ന പേര് കഴിഞ്ഞ കുറേ കാലമായി ബോളിവുഡിനുണ്ട്.

എന്നാലിപ്പോള്‍ സിനിമ മാത്രമല്ല, സിനിമയുടെ പോസ്റ്ററുകളും അതേപടി പകര്‍ത്തുന്ന കാഴ്ചയാണ് കാണുന്നത്. അജയ് ദേവ്ഗണ്‍ നായകനായെത്തുന്ന മൈതാന്‍ എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങിയതിന്റെ പിന്നാലെയാണ് പുതിയ വിവാദം. മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് ചിത്രം കണ്ണൂര്‍ സ്‌ക്വാഡിന്റെ പോസ്റ്റര്‍ ചിത്രവും പേരുകളും മാറ്റിയാണ് പകര്‍ത്തിയിരിക്കുന്നത്.

കണ്ണൂര്‍ സ്‌ക്വാഡിന്റെ പോസ്റ്റര്‍ ഡിസൈന്‍ ചെയ്ത ആന്റണി സ്റ്റീഫന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിട്ടുണ്ട്. പോസ്റ്റര്‍ കണ്ടപ്പോള്‍ ഒരുനിമിഷം ലോകം മുഴുവന്‍ നിശ്ചമായതു പോലെ തോന്നിയെന്നാണ് ആന്റണി സ്റ്റീഫന്റെ പ്രതികരണം. തന്റെ പോസ്റ്റര്‍ കോപ്പിയടിച്ചിരിക്കുകയാണ് എന്ന് വളരെ രസകരമായ രീതിയിലാണ് ആന്റണി സ്റ്റീഫന്‍ പറഞ്ഞിരിക്കുന്നത്.

അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനു കീഴില്‍ കമന്റുമായി നിരവധിപേരെത്തി. കണ്ണൂര്‍ സ്‌ക്വാഡിന്റെ പോസ്റ്റര്‍ തന്നെയാണ് കൂടുതല്‍ ഭംഗിയെന്നും ഉടന്‍ ആന്റണി സ്റ്റീഫന്‍ പാന്‍ ഇന്ത്യന്‍ സിനിമയുടെ ഭാഗമാകും എന്നുമെല്ലാം ആളുകള്‍ പറയുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top