മേജര്‍ രവി ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍; സി.രഘുനാഥ് ദേശീയ കൗണ്‍സിലില്‍; മുഖം മിനുക്കി ബിജെപി
തിരുവനന്തപുരം: ബിജെപിയില്‍ ചേര്‍ന്ന മേജര്‍ രവിക്ക് സംസ്ഥാന ഉപാധ്യക്ഷ പദവിയും സി.രഘുനാഥിന് ദേശീയ കൗൺസില്‍ അംഗത്വവും നല്‍കി. ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയാണ് ഇരുവർക്കും ഡല്‍ഹിയില്‍ വെച്ച് പാർട്ടി അംഗത്വം നൽകിയത്.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ധർമ്മടത്ത് പിണറായി വിജയനെതിരെ മത്സരിച്ച സി.രഘുനാഥ് ഏറെ നാളുകളായി കോണ്‍ഗ്രസ് നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു. ഇതിനിടയിലാണ് ബിജെപിയുമായി അടുക്കുന്നതും അംഗത്വം സ്വീകരിക്കുന്നതും. മേജർ രവി ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി സ്ഥാനാർത്ഥിയായേക്കും.
അടുത്തിടെ ബിജെപിയിലെത്തിയ നടന്‍ ദേവനും പാര്‍ട്ടി സംസ്ഥാന ഉപാധ്യക്ഷ പദവി നല്‍കിയിരുന്നു. കേരള പീപ്പിൾസ് പാർട്ടിയുമായി രാഷ്ട്രീയ രംഗത്ത് നിന്നിരുന്ന ദേവന്‍ സ്വന്തം പാർട്ടിയെ ബിജെപിയിലേക്ക് ലയിപ്പിക്കുകയായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് കൂടുതല്‍ നേതാക്കള്‍ ബിജെപിയിലേക്ക് എത്തുമെന്നാണ് പാര്‍ട്ടി നേതാക്കള്‍ നല്‍കുന്ന സൂചന.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here