ദുരന്തമുഖത്ത് മോഹന്‍ലാലിനൊപ്പം മേജര്‍ രവിയുടെ സെല്‍ഫി; സോഷ്യല്‍മീഡിയയില്‍ രൂക്ഷവിമര്‍ശനം
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മേഖലയില്‍ സന്ദര്‍ശനത്തിനെത്തിയ മോഹന്‍ലാലിനൊപ്പം സെല്‍ഫിയെടുത്ത മേജര്‍ രവിക്ക് വിമര്‍ശനം. ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്ന സൈനികര്‍ക്ക് മാനസിക പിന്തുണയുമായാണ് ടെറിടോറിയല്‍ ആര്‍മി ലെഫ്റ്റനന്റ് കേണലായ മോഹന്‍ലാല്‍ എത്തിയത്. സൈനിക വേഷത്തിലെത്തിയ മോഹന്‍ലാലിനൊപ്പം മേജര്‍ രവിയും ഉണ്ടായിരുന്നു. ഇതിനിടയിലാണ് സെല്‍ഫിയെടുത്തത്. പി.ആര്‍.ഒ ഡിഫന്‍സ് കൊച്ചിയെന്ന എക്‌സ് പേജിലാണ് ചിത്രം പങ്കുവച്ചത്. ഇതോടെയാണ് വ്യാപകമായ വിമര്‍ശനം ഉയര്‍ന്നത്.
ദുരിതമുഖത്ത് സെല്‍ഫിയെടുക്കുന്നത് ഒഴിവാക്കാനുള്ള ഔചിത്യം കാണിക്കണം. ചവിട്ടി നില്‍ക്കുന്ന മണ്ണിനടിയില്‍ എന്താണെന്ന് പോലും അറിയാത്ത അവസ്ഥയാണ് മുണ്ടക്കൈയിലും ചൂരല്‍മലയിലുമുള്ളത്. അത്തരമൊരു സ്ഥലത്തേക്ക് എത്തുമ്പോള്‍ പാലിക്കേണ്ട മര്യാദകളുണ്ടെന്നും തുടങ്ങി നിരവധി വിമര്‍ശനങ്ങളാണ് ഉയരുന്നത്. വിമര്‍ശനം കടുത്തതോടെ പല കമന്റുകളും പേജില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
കോഴിക്കോട് നിന്നും റോഡുമാര്‍ഗമാണ് മോഹന്‍ലാല്‍ വയനാട്ടിലെത്തിയത്. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സൈനികര്‍ക്ക് പിന്തുണയുമായാണ് മോഹന്‍ലാല്‍ എത്തിയത്. ദുരന്തബാധിത മേഖലകളില്ലാം മോഹന്‍ലാലും സംഘവും സന്ദര്‍ശനം നടത്തിയ ശേഷമാണ് മടങ്ങിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here