പൊന്നമ്പലമേട്ടില്‍ ഇന്ന് മകരജ്യോതി തെളിയും; ദർശനപുണ്യം തേടി ഭക്തസഹസ്രങ്ങള്‍
ശബരിമല പൊന്നമ്പലമേട്ടില്‍ ഇന്ന് മകരജ്യോതി തെളിയും. വൈകുന്നേരം ശബരിമലയില്‍ തിരുവാഭരണങ്ങൾ ചാർത്തി മഹാദീപാരാധന നടക്കുമ്പോഴാണ് മകരവിളക്ക് തെളിയുക. സംക്രമനക്ഷത്രവും മകരജ്യോതിയും കണ്ട് നിറഞ്ഞ മനസുമായി അയ്യപ്പഭക്തര്‍ ഇന്ന് മലയിറങ്ങും.
മലമുകളിൽ തെളിയുന്ന ജ്യോതിയുടെ പുണ്യദർശനത്തിനായി കാത്തിരിക്കുന്നത് ഭക്തസഹസ്രങ്ങളാണ്. ഇന്നു വൈകുന്നേരം തിരുവാഭരണങ്ങൾ ചാർത്തി മഹാദീപാരാധന നടക്കുമ്പോള്‍ പൊന്നമ്പലമേട്ടിലാണ് മകരവിളക്ക് തെളിയുന്നത്. മകരജ്യോതിയും സംക്രമനക്ഷത്രവും കണ്ട് ദീപാരാധനയുടെ പുണ്യവും നേടി അയ്യപ്പഭക്തർ മലയിറങ്ങും.
മകരവിളക്കിനു മുന്നോടിയായുള്ള ശുദ്ധിക്രിയകൾ ഇന്നലെ പൂർത്തിയായി. 19നു രാത്രി വരെ അയ്യപ്പഭക്തർക്ക് ദർശനമുണ്ടാകും. 20നു രാവിലെ നട അടയ്ക്കുന്നതോടെ മണ്ഡലകാലത്തിനു പരിസമാപ്തിയാകും. മകരജ്യോതി ദര്‍ശനത്തിന് പഴുതടച്ച സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. മകരജ്യോതി വ്യൂ പോയിന്റുകളില്‍ എല്ലാം സുരക്ഷ ശക്തമാണ്. തിരുവാഭരണ ഘോഷയാത്ര ഉള്ളതിനാല്‍ രാവിലെ 11ന് നിലയ്ക്കലും ഉച്ചയ്ക്ക് 12ന് പമ്പയിലും തീര്‍ഥാടകര്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here