ജീത്തു ജോസഫിന്റെ അടുത്ത ചിത്രം ഫഹദ് ഫാസിലിനൊപ്പം; തിരക്കഥ ശാന്തി മായാദേവി; ടീം ‘നേര്’ വീണ്ടും ഒന്നിക്കുന്ന പ്രതീക്ഷയില്‍ പ്രേക്ഷകര്‍

മലയാളികളെ ആവേശത്തിലാക്കി ഫഹദ് ഫാസില്‍ നായകനാകുന്ന പുതിയ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് സംവിധായകന്‍ ജീത്തു ജോസഫ്. മോഹന്‍ലാലിന്റെ ജനപ്രിയ കോര്‍ട്ട്‌റൂം ഡ്രാമ നേരിന് ശേഷം ശാന്തി മായാദേവിയുടെ തിരക്കഥയില്‍ ജീത്തു ജോസഫ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ നിര്‍മാണവും വിതരണവും ഇ4 എന്റര്‍ടെയ്ന്‍മെന്റ്. ഈ വര്‍ഷം പകുതിയോടെ, സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നാണ് പ്രതീക്ഷ.

ശാന്തി മായാദേവയിയുടെ തിരക്കഥയില്‍ ജീത്തു ജോസഫ് സംവിധാനം ചെയ്ത നേര് ഏറെ പ്രേക്ഷക-നിരൂപക പ്രശംസ പിടിച്ചുപറ്റിയിരുന്നു. മോഹന്‍ലാല്‍ നായകനായ ചിത്രത്തില്‍ അനശ്വര രാജനായിരുന്നു മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ബോക്‌സ് ഓഫീസില്‍ വലിയ വിജയമായ ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തും വീണ്ടും കൈകോര്‍ക്കുമ്പോള്‍ ഏറെ ആവേശത്തിലാണ് പ്രേക്ഷകരും.

അതേസമയം മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം എന്ന സിനിമയുടെ ചിത്രീകരണം ഉടന്‍ പുനരാരംഭിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. റോ ഏജന്റിന്റെ വേഷത്തില്‍ മോഹന്‍ലാല്‍ എത്തുന്ന ചിത്രം രണ്ട് ഭാഗങ്ങളായാണ് റിലീസിനെത്തുക.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top