നിരന്തരമുള്ള വന്യജീവി ആക്രമണത്തിൽ പ്രതിഷേധവുമായി മലങ്കര ഓർത്തഡോക്സ് സഭ; അധികാരികൾ നിസംഗത വെടിയണമെന്ന് സെക്രട്ടറി ബിജു ഉമ്മൻ

കോട്ടയം: സംസ്ഥാനത്ത് വർദ്ധിക്കുന്ന വന്യജീവി ആക്രമണങ്ങളിൽ പ്രതിഷേധവുമായി മലങ്കര ഓർത്തഡോക്സ് സഭ. ജനങ്ങളെ വന്യജീവികൾക്കിടയിൽ അരക്ഷിതരാക്കുകയാണ് സർക്കാർ. എല്ലാ ഉത്തരവാദിത്തവും നഷ്ടപരിഹാരം അനുവദിക്കുന്നതിൽ മാത്രമൊതുക്കി നിസംഗതയോടെ നിൽക്കുന്ന അധികാരികളുടെ നിലപാട് അപലപനീയമാണെന്ന് മലങ്കര ഓർത്തഡോക്സ് സഭ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ വ്യക്തമാക്കി.

റാന്നി തുലാപ്പള്ളിയിൽ ബിജു എന്ന ഗൃഹനാഥൻ കൊല്ലപ്പെട്ടത് സ്വന്തം വീട്ടുമുറ്റത്താണ്. ശാസ്ത്രീയമായി പരിഹാരം കാണേണ്ട വിഷയത്തിൽ ക്രിയാത്മക ഇടപെടലുകൾ ഉണ്ടാകാതെ പോകുന്നത് വേദനാജനകമാണ്. മനുഷ്യ – വന്യജീവി സംഘർഷത്തിൽ ആവാസവ്യവസ്ഥയുടെ അതിരുകൾ മനുഷ്യനും ജീവജാലങ്ങൾക്കും സുരക്ഷിതമായി നിർവചിച്ച് പരിപാലിക്കാനുള്ള കടമ അധികാരികൾക്കുണ്ട്. ഇത് മറക്കുന്നത് ക്ഷമിക്കാനാകാത്ത കൃത്യവിലോപമാണ്.

ഇത്തരം വീഴ്ചകൾ ആവർത്തിക്കരുത്. ജനവാസ മേഖലകളിൽ വന്യജീവികളുടെ ആക്രമണമുണ്ടാകുന്നതും ജീവൻ നഷ്ടപ്പെടുന്നതും ഇനി ഉണ്ടാകരുത്. അതിനാവശ്യമായ നടപടികൾ ഉടനടി സ്വീകരിക്കണമെന്നും സഭാ സെക്രട്ടറി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top