മദ്യപിച്ച് വാഹനാപകടമുണ്ടാക്കി എഎസ്ഐ; കേസെടുത്ത് പോലീസ്

മലപ്പുറം: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ എഎസ്ഐ പോലീസ് കസ്റ്റഡിയില്‍. മലപ്പുറം സ്റ്റേഷനിലെ എഎസ്ഐ ഗോപി മോഹനെതിരെ കേസെടുത്തു. നാലുപേര്‍ സഞ്ചരിച്ചിരുന്ന കാറില്‍ ഇടിച്ചശേഷം നിര്‍ത്താതെ പോകുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് പോലീസ് ജീപ്പിനെ പിന്തുടര്‍ന്ന് പിടികൂടി പോലീസില്‍ അറിയിക്കുകയായിരുന്നു. കാറിനെ ഇടിച്ചശേഷം ജീപ്പ് നിര്‍ത്താതെ പോയ എഎസ്ഐ, ബൈക്ക് യാത്രികനേയും ഇടിക്കാന്‍ ശ്രമിച്ചിരുന്നതായി പറയുന്നു.

മദ്യപിച്ച് ബോധമില്ലാത്ത നിലയിലായിരുന്നു പോലീസുകാരനെ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മങ്കട പോലീസെത്തി എഎസ്‌ഐയെ കസ്റ്റഡിയിലെടുത്തു. വൈദ്യപരിശോധനയ്ക്ക് ശേഷമാണ് ഗോപി മോഹനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. മദ്യപിച്ച് വാഹനമോടിച്ചതിനും അപകടമുണ്ടാക്കിയതിനുമാണ് കേസ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top