സ്കൂൾ കായികമേളയിൽ ചരിത്രം സൃഷ്ടിച്ച് മലപ്പുറം; തിരുവനന്തപുരം ഓവറോൾ ചാമ്പ്യൻമാര്‍
സംസ്ഥാന സ്കൂൾ കായിക മേളയിൽ തിരുവനന്തപുരം ജില്ല ഓവറോൾ ചാമ്പ്യന്മാർ. തൃശൂരാണ് രണ്ടാംസ്ഥാനത്ത്. 1935 പോയിന്റ് നേടിയാണ് തിരുവനന്തപുരം ചീഫ് മിനിസ്റ്റേഴ് ടോഫി സ്വന്തമാക്കിയത്. തൃശൂർ 848 പോയിൻ്റും സ്വന്തമാക്കി. മൂന്നാം സ്ഥാനത്തുള്ള മലപ്പുറത്തിന് 824 പോയൻ്റും ലഭിച്ചു.
ഇക്കുറി മലപ്പുറം ജില്ല മേളയിൽ ചരിത്രം സൃഷ്ടിച്ചു. അത്‌ലറ്റിക്‌സിൽ മലപ്പുറമാണ് ചാമ്പ്യൻമാർ. ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്തരമൊരു നേട്ടം ജില്ല സ്വന്തമാക്കുന്നത്. 247 പോയിൻ്റുകളുമായാണ് മലപ്പുറത്തിൻ്റെ നേട്ടം. 22 സ്വർണം, 32 വെള്ളി, 24 വെങ്കല മെഡലുകൾ എന്നിവ മലപ്പുറം സ്വന്തമാക്കി. 213 പോയിൻ്റുകളോടെ പാലക്കാട് ജില്ല രണ്ടാം സ്ഥാനത്തും 73 പോയിൻ്റുകളോടെ എറണാകുളം ജില്ല മൂന്നാം സ്ഥാനവും നേടി.
Also Read: കായികമേളയിൽ പോലീസും വിദ്യാർഥികളും തമ്മിൽ കയ്യാങ്കളി; സമാപന ചടങ്ങുകൾ നേരത്തേ അവസാനിപ്പിച്ചു
അത്‍ലറ്റിക്സ് വിഭാഗത്തിൽ മലപ്പുറം കടകശേരി ഐഡിയൽ ഇഎച്ച്എസ്എസ് ഒന്നാം സ്ഥാനം നേടി. 80 പോയിൻ്റോടൊണ് നേട്ടം. 44 പോയിന്റുമായി തിരുനാവായ നാവാമുകുന്ദ എച്ച്എസ്എസ് രണ്ടാം സ്ഥാനത്തെത്തി. 43 പോയിന്റുമായി കോതമംഗലം മാർ ബേസിൽ മൂന്നാം സ്ഥാനത്തെത്തി.
കോഴിക്കോടിന്‍റെ അല്‍ക്ക ഷിനോ നാല് സ്വര്‍ണവുമായി മേളയില്‍ മിന്നുന്ന നേട്ടം സ്വന്തമാക്കി. സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ 200 മീറ്റര്‍ ഓട്ടത്തിലാണ് അല്‍ക്കയുടെ സ്വര്‍ണ നേട്ടം. 400,600 മീറ്റര്‍ ഓട്ടത്തിലും 4×100 മീറ്റര്‍ റിലേയിലും അല്‍ക്ക നേരത്തെ സ്വര്‍ണം നേടിയിരുന്നു. ഗെയിംസ് വിഭാഗത്തിൽ തിരുവനന്തപുരമാണ് കിരീടം ചൂടിയത്. 1213 പോയിൻ്റാണ് ജില്ലക്ക് ലഭിച്ചത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here