ഓടുന്ന ബസിന് മുകളിലേക്ക് മരം വീണു; ഒഴിവായത് വലിയ അപകടം

മലപ്പുറത്ത് ഓടുന്ന ബസിന് മുകളിലേക്ക് മരം കടപുഴകി വീണു. ഡ്രൈവര്‍ക്കും ബസ് ജീവനക്കാരനും പരുക്കേറ്റു. മലപ്പുറം എടവണ്ണപ്പാറയിലാണ് അപകടം. വലിയ അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്. മരം വീഴുന്നത് കണ്ട ഉടന്‍ തന്നെ ഡ്രൈവര്‍ ബ്രേക്കിട്ടു. അതുകാരണം ബസിന്‍റെ മുന്‍ഭാഗത്ത് ഉരുമ്മിയാണ് മരം വീണത്. ബസിന്റെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്.
ബസില്‍ യാത്രക്കാരുണ്ടായിരുന്നു. ബസിനു മുകളില്‍ മരം പതിച്ചിരുന്നെങ്കില്‍ വലിയ അപകടമാകുമായിരുന്നു. ഡ്രൈവറുടെ മനസാന്നിധ്യമാണ് യാത്രക്കാരെ തുണച്ചത്. അതിതീവ്ര മഴ പെയ്യുന്നതിനാല്‍ മലപ്പുറത്ത് പല ഭാഗത്തും മരം കടപുഴകി വീണിട്ടുണ്ട്. മണ്ണിടിച്ചിലും വെള്ളപ്പൊക്കവുമുണ്ട്. റോഡ് ഗതാഗതവും പലയിടത്തും തടസപ്പെട്ടിട്ടുണ്ട്. ശക്തമായ കാറ്റിനെ തുടര്‍ന്ന് വീടുകള്‍ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here