കിണറ്റിൽ വീണ കാട്ടാനയെ രക്ഷപ്പെടുത്തി; നടത്തിയത് മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനം
January 23, 2025 10:58 PM
മലപ്പുറം ഊർങ്ങാട്ടിരിയിൽ കിണറ്റിൽ വീണ കാട്ടാനയെ രക്ഷപ്പെടുത്തി. ജെസിബി ഉപയോഗിച്ച് കിണർ പൊളിച്ചാണ് ആനയെ രക്ഷപ്പെടുത്തിയത്. മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനമാണ് മലപ്പുറത്ത് നടത്തിയത്.
സ്ഥലത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു. ആനയെ പടക്കം പൊട്ടിച്ച് ഉള്‍വനത്തിലേക്ക് കയറ്റാനുള്ള ശ്രമം തുടരുന്നുണ്ട്.
ഇന്ന് പുലർച്ചെ ഒരു മണിയോടെ വെറ്റിലപ്പാറ സ്വദേശി സണ്ണിയുടെ കൃഷിയിടത്തിലെ കിണറിലാണ് ആന വീണത്. പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാണ്.
പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തുണ്ട്. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നാളെ ചർച്ച നടത്താനും തീരുമാനിച്ചിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here