കെഎസ്ആര്‍ടിസിയില്‍ ഓട്ടോ ഇടിച്ച് മൂന്ന് മരണം; ഓട്ടോയുടെ നിയന്ത്രണം നഷ്ടമായി എന്ന് സൂചന
June 20, 2024 2:29 PM

മലപ്പുറം മുട്ടിപ്പടിയിൽ കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് മൂന്ന് മരണം. മോങ്ങം സ്വദേശികളായ അഷ്റഫ്, ഫാത്തിമ, ഫിദ (14) എന്നിവരാണ് മരിച്ചത്. മൂവരും ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചവരാണ്. ഉച്ചയോടെയാണ് അപകടം.
പാലക്കാട് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിലേക്ക് എതിര്‍ദിശയില്‍ നിന്ന് വന്ന ഓട്ടോറിക്ഷ ഇടിച്ചു കയറുകയായിരുന്നു. ഓട്ടോയുടെ നിയന്ത്രണം വിട്ടതാവാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
അഷറഫും മകൾ ഫിദയും അപകടസ്ഥലത്ത് വെച്ചു തന്നെ മരിച്ചു. ആശുപത്രിയിൽ എത്തിയപ്പോള്‍ ഫാത്തിമയും മരിച്ചു. മൂന്ന് മൃതദേഹങ്ങളും മഞ്ചേരി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here