മലപ്പുറത്ത് മാത്രം പിടിയിലായത് 678 കുട്ടി ഡ്രൈവർമാര്‍; കുടുങ്ങുക രക്ഷിതാക്കള്‍; കടുത്ത നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്
റോഡ് അപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ കടുത്ത നടപടികള്‍ക്ക് മോട്ടോര്‍ വാഹനവകുപ്പ് ഒരുങ്ങുകയാണ്. എഐ ക്യാമറകള്‍ ഉപയോഗിച്ചാണ് നിരത്തിലെ വില്ലന്മാരെ പിടികൂടാനുള്ള നീക്കം ശക്തമാക്കുന്നത്. കുട്ടികള്‍ വാഹനം ഓടിക്കുന്നതിന് എതിരെയും കടുത്ത നടപടികള്‍ക്ക് എംവിഡി ഒരുങ്ങുകയാണ്.
മലപ്പുറം ജില്ലയിൽ ഈ വർഷം മാത്രം മോട്ടോർ വാഹന വകുപ്പിന്റെ പിടിയിലായത് 678 കുട്ടി ഡ്രൈവർമാരാണ്. രക്ഷിതാക്കളുടെ മൗനാനുവാദത്തോടെയാണ് ഈ പറക്കല്‍. കഴിഞ്ഞ ദിവസവും പിടിയിലായത് ഒരു പോസ്റ്റ് ഓഫീസ് ജീവനക്കാരിയുടെ മകനാണ്. കേസ് വന്നത് ജീവനക്കാരിക്ക് നേരെയും. വാഹനം അപകടത്തിൽപ്പെട്ടാൽ ഇൻഷ്വറൻസ് തുക അനുവദിക്കില്ല. ഇരയ്ക്ക് വലിയ നഷ്ടപരിഹാരം സ്വന്തമായി നൽകേണ്ടി വരും.
വാഹനം കുട്ടികള്‍ക്ക് നല്‍കിയാല്‍ രക്ഷിതാക്കൾക്ക് 25,000 മുതൽ 35,000 വരെയാണ് പിഴ. വാഹനത്തിന്റെ ആർസി ഒരുവർഷത്തേക്ക് റദ്ദാക്കുകയും ചെയ്യും. വാഹനമോടിച്ച കുട്ടിയ്ക്ക് 25 വയസ് വരെ ലൈസൻസ് ലഭിക്കില്ല.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here