പൊന്നാനിയില്‍ വീടിന് തീപിടിച്ചു; അഞ്ചുപേര്‍ക്ക് പൊള്ളലേറ്റു

മലപ്പുറം പൊന്നാനിയില്‍ വീടിന് തീപിടിച്ച് അഞ്ചുപേർക്ക് പൊള്ളലേറ്റു. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. സരസ്വതി, മകൻ മണികണ്ഠൻ, ഭാര്യ റീന ഇവരുടെ മക്കളായ അനിരുദ്ധൻ, നന്ദന എന്നിവർക്കാണ് പൊള്ളലേറ്റത്.

മണികണ്ഠൻ, റീന, സരസ്വതി എന്നിവരുടെ നിലയാണ് ഗുരുതരം. ഇന്ന് പുലർച്ചെയോടെയാണ് ഓടിട്ട വീടിന്റെ ഒരു മുറില്‍ തീപിടിത്തം ഉണ്ടായത്. എങ്ങനെയാണ് തീ പിടിച്ചത് എന്നതില്‍ വ്യക്തതയില്ല.

ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ വാതിൽ ചവിട്ടി പൊളിച്ചാണ് പുറത്തെടുത്തത്. ‌വിദഗ്ധ ചികിത്സക്കായി ഇവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top