വാക്‌സിന്‍ എടുത്തിട്ടും അഞ്ചുവയസുകാരിക്ക് പേവിഷബാധ; അതീവ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേില്‍

മലപ്പുറം പെരുവള്ളൂര്‍ സ്വദേശിയായ അഞ്ചു വയസുകാരിക്കാണ് വാക്‌സിന്‍ എടുത്ത ശേഷവും പേ വിഷബാധ ഉണ്ടായിരിക്കുന്നത്. മാര്‍ച്ച് 29നാണ് കുട്ടിയ്ക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. തലയിലും കാലിലുമാണ് കടിയേറ്റത്. അന്ന് തന്നെ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച് ഐഡിആര്‍ബി വാക്‌സിന്‍ എടുക്കുകയും ചെയ്തിരുന്നു.

എന്നാല്‍ കുട്ടിയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് വെള്ളിയാഴ്ച വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പേ വിഷബാധയുടെ ലക്ഷണങ്ങളോടെയാണ് കുട്ടിയെ എത്തിച്ചത്. തുര്‍ന്ന് നടത്തിയ പരിശോധനയില്‍ പേ വിഷബാധ സ്ഥിരീകരിക്കുകയായിരുന്നു. നിലവില്‍ അതീവ ഗുരുതരാവസ്ഥയിലാണ് കുട്ടിയുളളത്.

കുട്ടിയുടെ തലയില്‍ നായയുടെ കടിയേറ്റ് ആഴത്തില്‍ മുറിവേറ്റിരുന്നു. ഇതാണ് വാക്‌സിന്‍ ഫലം ചെയ്യാതെ പോയതെന്നാണ് കരുതുന്നത്. കുട്ടി ഉള്‍പ്പടെ ഏഴുപേര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top