ഹംസയുടെ മരണം കൊലപാതകം; തിരൂര്‍ സ്വദേശി ആബിദ് അറസ്റ്റില്‍

തിരൂരില്‍ കുറ്റിച്ചിറ സ്വദേശി ഹംസയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. പ്രതി താനൂര്‍ സ്വദേശി ആബിദ് അറസ്റ്റിലായി. വാക്കുതര്‍ക്കത്തെ തുടര്‍ന്നുള്ള മര്‍ദനത്തെ തുടര്‍ന്നാണ് ഹംസ മരിച്ചതെന്നാണ് പോലീസ് പറയുന്നത്. ഇന്നലെയാണ് ഹംസയെ മരിച്ച നിലയില്‍ കണ്ടത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോഴിക്കോട് നിന്നും തിരൂരില്‍ എത്തിയതാണ് ഹംസ. കടവരാന്തയിലാണ് ഉറക്കം. കുഴഞ്ഞുവീണുള്ള മരണമെന്നാണ് ആദ്യം കരുതിയത്. പക്ഷെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കൊലപാതകമെന്ന സൂചന വന്നത്. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്നാണ് മരണം എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉള്ളത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണമാണ് ആബിദിലേക്ക് എത്തിയത്.

വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ആബിദ് ഹംസയെ മര്‍ദിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഹംസ മരിച്ചതെന്നാണ് വ്യക്തമാകുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top