കാണാതായത് വിവാഹത്തിന് നാല് ദിവസം മുന്‍പ്; വിഷ്ണുജിത്തിന്റെ തിരോധാനത്തിന് പിന്നിലെന്ത്

വിവാഹത്തിന് നാല് ദിവസം മുന്‍പ് കാണാതായ മലപ്പുറം സ്വദേശി വിഷ്ണുജിത്തിന്‍റെ (30) തിരോധാനത്തിന്റെ പിന്നിലെന്ത്? വിവാഹത്തിന് ആവശ്യമായ പണം സംഘടിപ്പിക്കണം എന്ന് പറഞ്ഞാണ് മലപ്പുറത്ത് നിന്നും കഴിഞ്ഞ ബുധനാഴ്ച പാലക്കാടേക്ക് വിഷ്ണുജിത്ത് പോയത്. കഞ്ചിക്കോട് ആണ് ജോലി ചെയ്യുന്നത്.

പാലക്കാടുള്ള ശരത് എന്ന സുഹൃത്തിന്റെ വീട്ടിലെത്തി ഒരു ലക്ഷം രൂപ വാങ്ങിയിട്ടുണ്ട്. ഒരു ഐസ് ഫാക്ടറിയില്‍ ഇവര്‍ ഒരുമിച്ച് ജോലി ചെയ്തിട്ടുണ്ട്. സുഹൃത്തുക്കളുമാണ്. ഒരു ലക്ഷം രൂപ ശരത്തില്‍ നിന്നും വാങ്ങിയതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

അന്നേ ദിവസം തന്നെ സഹോദരിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് പതിനായിരം രൂപയും നല്‍കിയിട്ടുണ്ട്. എന്നാല്‍ വീട്ടിലേക്ക് തിരിച്ചു വന്നില്ല. ഞായറാഴ്ചയാണ് വിവാഹം നടക്കേണ്ടിയിരുന്നത്. ‘ഒരു ചെറിയ ഇഷ്യു ഉണ്ട്. പണം കൊടുത്തില്ലെങ്കിൽ സീനാണ്’ എന്ന് സുഹൃത്തുക്കളോട് വിഷ്ണു പറഞ്ഞതായി വീട്ടുകാര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്.

പാലക്കാട് നിന്നും കോയമ്പത്തൂരിലേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ വിഷ്ണു കയറുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ തമിഴ്നാട് പോലീസുമായി ചേര്‍ന്നാണ് പോലീസ് അന്വേഷണം നടത്തുന്നത്. നാലാം തീയതി രാത്രി എട്ടേകാലിനാണ് വിഷ്ണു സഹോദരിയെ വിളിക്കുന്നത്. അതിനുശേഷം ഫോണ്‍ സ്വിച്ച് ഓഫ് ആയി. പിറ്റേദിവസവും വീട്ടില്‍ എത്തിയില്ല. ഇതിനെ തുടര്‍ന്നാണ് കുടുംബം പരാതി നല്‍കുകയും പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top