ഭാര്യയെ സംശയം, ഫോണിലൂടെ നിരീക്ഷണം; കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചിരുന്നു; വിഷ്ണുജയുടെ ഭര്‍ത്താവിന്റെ ക്രൂരതകള്‍ എണ്ണിപ്പറഞ്ഞ് സുഹൃത്ത്

മലപ്പുറം എളങ്കൂരില്‍ ജീവനൊടുക്കിയ വിഷ്ണുജ ഭര്‍ത്താവില്‍ നിന്നും നേരിട്ടത് ക്രൂരമായ അതിക്രമങ്ങള്‍. സംശയത്തിന്റെ പേരില്‍ വിഷ്ണുജയെ ഭര്‍ത്താവ് പ്രബിന്‍ നിരന്തരം മര്‍ദിച്ചിരുന്നു എന്ന് സുഹൃത്ത് വെളിപ്പെടുത്തി. ഭയത്തോടെയാണ് വിഷ്ണുജ ഭര്‍ത്താവിന്റെ വീട്ടില്‍ കഴിഞ്ഞിരുന്നത്. ഫോണിലൂടെ വിഷ്ണുജയെ ഭര്‍ത്താവ് എപ്പോഴും നിരീക്ഷിച്ചിരുന്നു. ടെലഗ്രാം വഴിയാണ് ഇക്കാര്യം ചെയ്തിരുന്നതെന്നും സുഹൃത്ത് വെളിപ്പെടുത്തി.

കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചതായും ക്രൂരമായി മര്‍ദിച്ചതായും പലവട്ടം പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇക്കാര്യങ്ങള്‍ സ്വന്തം വീട്ടില്‍ പറയാന്‍ തയാറായില്ല. അത്രയ്ക്ക് ഭയമായിരുന്നു വിഷ്ണുജയ്ക്കുണ്ടായിരുന്നത്. സൗന്ദര്യമില്ലെന്നും, ജോലിയില്ലെന്നും, സിത്രീധനം കുറവാണെന്നും പറഞ്ഞായിരുന്നു പീഡനങ്ങളെല്ലാം നടക്കുന്നതെന്നാണ് വിഷ്ണുജ പറഞ്ഞതെന്നും സുഹൃത്ത് പറഞ്ഞു.

വിഷ്ണുജയുടെ മരണത്തില്‍ ഭര്‍ത്താവ് പ്രബിനെ മഞ്ചേരി പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ആത്മഹത്യാപ്രേരണ, ഗാര്‍ഹികപീഡനം, സ്ത്രീധനപീഡനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് വിഷ്ണുജയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top