വീട്ടിലേക്ക് നടന്നുപോയ ആദിവാസി യുവാവിനെ കാട്ടാന ആക്രമിച്ചു; ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല
January 5, 2025 6:34 AM
മലപ്പുറത്ത് കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ആദിവാസി യുവാവ് മരിച്ചു. കരുളായി മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ മണി (35) ആണ് മരിച്ചത്. രാത്രി വീട്ടിലേക്ക് പോകുമ്പോഴാണ് കാട്ടാന ആക്രമിച്ചത്.
ഉള്‍വനത്തിലൂടെയാണ് കോളനിയിലേക്കുള്ള വഴി. കാട്ടാന ആക്രമണം അറിഞ്ഞ് വനംവകുപ്പ് ജീവനക്കാര്‍ എത്തിയാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. ഇന്ന് പുലര്‍ച്ചെയോടെയാണ് മരിച്ചത്.
മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here