മലാവി വൈസ് പ്രസിഡന്റ് സഞ്ചരിച്ച വിമാനം കാണാതായി; വിമാനത്തിനായി തിരച്ചില്‍ തുടരുന്നു; വിമാനം കാണാതായത് പറന്നുയര്‍ന്ന് ഒരു മണിക്കൂറിന് ശേഷം
കിഴക്കൻ ആഫ്രിക്കൻ രാജ്യമായ മലാവിയുടെ വൈസ് പ്രസിഡന്റ് സോളോസ് ചിലിമ (51) സഞ്ചരിച്ച വിമാനം കാണാതായി. ചിലിമയടക്കം 10 പേർ കയറിയ സേനാവിമാനം തലസ്ഥാനമായ ലിലോങ്‌വേയിൽനിന്ന് പറന്നുയർന്ന് ഒരു മണിക്കൂറിനകം റഡാറിൽനിന്ന് അപ്രത്യക്ഷമായി.
മൂന്ന് ദിവസം മുമ്പ് അന്തരിച്ച മുൻ കാബിനറ്റ് മന്ത്രി റാൽഫ് കസംബരയുടെ സംസ്‌കാര ചടങ്ങിൽ സർക്കാരിനെ പ്രതിനിധീകരിക്കാൻ പോകുകയായിരുന്നു ചിലിമ. മൂന്നു ദിവസം മുന്‍പാണ് കസംബര മരിച്ചത്.
“പ്രാദേശിക സമയം പത്തുമണിക്ക് ശേഷം രാജ്യത്തിന്‍റെ വടക്ക് ഭാഗത്തുള്ള മുസുസു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം ഇറങ്ങേണ്ടതായിരുന്നു. സൈനികർ ഇപ്പോഴും തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയാണ്. വിമാനം കണ്ടെത്തുന്നത് വരെ ഓപ്പറേഷൻ തുടരണമെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.” – പ്രസിഡന്റ് ലാസറസ് ചക്വേര പറഞ്ഞു.
ബിസിനസ് എക്സിക്യൂട്ടീവായിരിക്കെ രാഷ്ട്രീയത്തിലെത്തിയ ചിലിമ 2020ൽ ആണ് വൈസ് പ്രസിഡന്റായത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here